മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന, ട്വന്‍റി20 ടീമുകളെ പ്രഖ്യാപിച്ചു. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടത്തിയ യോഗത്തിലൂടെയാണ് ടീമിനെ തിരഞ്ഞെടുത്തത്. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി സ്ഥാനം പിടിച്ചിട്ടുണ്ട്. പരിക്കുമൂലം രോഹിത് ശര്‍മ്മയെയും ഇശാന്ത് ശര്‍മ്മയെയും നിലവില്‍ ഒരുടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല.

പര്യടനത്തിനായി നവംബര്‍ 11നോ 12നോ ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുവീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. മത്സരക്രമം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യ ഏകദിന നവംബര്‍ 26ന് നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിസംബര്‍ 17ന് അഡ്‌ലെയ്‌ഡില്‍ ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാകും എന്നാണ് നിലവിലെ സൂചനകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here