പാലക്കാട് : മങ്കരയിൽ എസ്ബിഐ എടിഎം കൗണ്ടറിൽ മോഷണശ്രമിച്ച സംഭവത്തിൽ പതിനേഴു വർഷമായി മങ്കരയിൽ താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കരയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുന്ന പ്രധാന റോഡിൽ വെള്ളറോഡ് ജംഗ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറിലാണ് അർധരാത്രിയിൽ മോഷണ ശ്രമം നടന്നത്.

രാത്രി 12.54 മുതൽ ഒന്നരവരെ മൂന്നുപ്രാവശ്യം എടിഎം തകർത്തു പണം എടുക്കാൻ ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം കല്ലും കമ്പിപ്പാരയും ഉപയോഗിച്ചാണ് എടിഎം മെഷീൻ തകർത്തത്. എന്നാൽ പണം ഇരുന്ന ഭാഗം പൊളിക്കാനായില്ല.മൂന്നുപ്രാവശ്യം മെഷീൻ തകർത്തെങ്കിലും മോഷ്ടാവ് പണം എടുക്കാതെ പിന്മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here