തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ ആൺ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. നെയ്യാറ്റിൻകര സ്വദേശിയായ യുവാവാണ് കസ്റ്റഡിയിലായത്. സംഭവത്തിന് പിന്നാലെ യുവാവ് ഒളിവിൽ പോയിരുന്നു. ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ രാത്രിയോടെയാണ് യുവാവ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പതിനഞ്ചുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് യുവാവ് വീട്ടിൽ വന്നതായി സഹോദരി മൊഴി നൽകിയിരുന്നു. സംഭവ ദിവസം വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയെ മർദ്ദിച്ചെന്നും നിരന്തരമായുള്ള പീഡനവും ഭീഷണിയും കാരണമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നുമായിരുന്നു സഹോദരിയുടെ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here