കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റ്.  ഇന്ന് പുലർച്ചെ 2.15 നായിരുന്ന സംഭവം. ശബ്ദo കേട്ട് നാട്ടുകാർ ഓടികൂടുകയായിരുന്നു. പെരുവണ്ണാമുഴി പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു.

ബോം​ബേ​റി​ൽ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.രണ്ട് ബൈക്കുകളിലെത്തിയവരാണ് ബോംബെറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും സമീപ പ്രദേശമായ പന്തിരിക്കരയിൽ വീടുകൾക്ക് നേരെ വ്യാപക ബോബേറ് ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here