മാഡ്രിഡ്: സ്‌പെയ്‌നിലെ മാഡ്രിഡിൽ ബഹുനില കെട്ടിടത്തിൽ വൻസ്‌ഫോടനം. അപകടത്തിൽ രണ്ടു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ഗ്യാസ് ചോർച്ചയാണ് സ്‌ഫോടനത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

രക്ഷാപ്രവർത്തനത്തിനായി പോലീസിനേയും അഗ്നിശമന സേനയേയും സംഭവസ്ഥലത്ത് വിന്യസിച്ചതായി മഡ്രിഡ് അടയന്തര രക്ഷാ സേന വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും വലിയ തോതിൽ പുക ഉയരുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സ്‌ഫോടനത്തിൽ കെട്ടിടം തകർന്നു വീഴുന്ന കാഴ്ച്ച കണ്ടതെന്നാണ് പരിസരവാസികൾ പറയുന്നത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here