തൃശൂർ:  ടോൾ പ്ലാസകളിൾ ഫാസ് ടാഗ് സംവിധാനം നിർബന്ധമാക്കിയതിനെ തുടർന്ന്. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ഇവിടുത്തെ 12 ട്രാക്കുകളിലും പണം നൽകാനാകില്ല. ഫാസ് ടാഗ് ഇല്ലാതെ കൂടുതൽ വാഹനങ്ങൾ എത്തിയതോടെ നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. നിലവിൽ ഒരു ലൈനിലൂടെ മാത്രമാണ് ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത്.

ഫാസ് ടാഗ് നിർബന്ധമാക്കി; പാലിയേക്കരയിൽ വൻ ഗതാഗതക്കുരുക്ക്, ഫാസ് ടാഗ് ഇല്ലാതെ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം: രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഫാസ് ടാഗ് സംവിധാനം നടപ്പിലാക്കി തുടങ്ങി. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ഇവിടുത്തെ 12 ട്രാക്കുകളിലും പണം നൽകാനാകില്ല. ഫാസ് ടാഗ് ഇല്ലാതെ കൂടുതൽ വാഹനങ്ങൾ എത്തിയതോടെ നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. നിലവിൽ ഒരു ലൈനിലൂടെ മാത്രമാണ് ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത്.

ഫാസ് ടാഗ് ഇല്ലാത്തവർക്കായി ഇവിടെ പ്രത്യേക ഗേറ്റില്ല. ഫാസ് ടാഗ് ഗേറ്റുകളിലൂടെ ഇവർ പ്രവേശിച്ചാൽ ഇരട്ടി തുകയാണ് നൽകേണ്ടിവരുക. ടോൾ പ്ലാസകളിൽ തിങ്കളാഴ്ച അർദ്ധരാത്രി മുതലാണ് സമ്പൂർണ ഫാസ് ടാഗ് സംവിധാനം നടപ്പിലാക്കിയത്. ഫാസ് ടാഗ് എടുക്കാനുള്ള കാലാവധിയും ഇനി നീട്ടി നൽകില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

ഡിജിറ്റൽ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കുക, യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക, ഇന്ധനം പാഴാകുന്നത് ലാഭിക്കുക, ഗതാഗത കുരുക്ക് ഒഴിവാക്കുക എന്നിവയാണ് ഫാസ്ടാഗിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ടോൾ പ്ലാസയ്ക്ക് സമീപം ഒട്ടുമിക്ക ബാങ്കുകളും ഫാസ്ടാഗ് കൗണ്ടറുകൾ തുറന്നിട്ടുണ്ട്. നിലവിൽ സൗജന്യ പാസ് ഉപയോഗിക്കുന്ന 44000 വാഹനങ്ങളിൽ 12000 വാഹനങ്ങൾ ഫാസ് ടാഗിലേക്ക് മാറിയിട്ടുണ്ടെന്ന് ടോൾ പ്ലാസ അധികൃതർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here