പെരുമ്പാവൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ പാസ്റ്റർ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ ഇടുക്കി കൊന്നത്തടി, മുക്കടം മലങ്കര ചർച്ചിന് സമീപം മാത്യു (74) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിൽ ആണ് സംഭവം നടന്നത്. സംഭവം കുട്ടി അമ്മയെ അറിയിച്ചതിനെ തുടർന്ന് അമ്മ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് കൊന്നത്തടി ഭാഗത്ത് നിന്ന് ഇയാളെ പിടികൂടി. പെരുമ്പാവൂർ ഡി വൈ എസ് പി എൻ.ആർ. ജയരാജിൻറെ നേതൃത്വത്തിൽ കുന്നത്തുനാട് പോലീസ് ഇൻസ്പെക്ടർ സി. ബിനുകുമാർ , സബ്ബ് ഇൻസ്പെക്ടർ എബി ജോർജ്ജ്, എ എസ് ഐ വേണുഗോപാലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ മനാഫ്, പ്രമോദ്.എ.ഒ പ്രിയ.കെ.ആർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോലഞ്ചേരി കോടതി റിമാൻറ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here