കൊച്ചി: സിനിമ സെറ്റ് തീവച്ചു നശിപ്പിച്ചു. എറണാകുളം കടമറ്റത്താണ് സംഭവം. യുവസിനിമാ പ്രവർത്തകരുടെ സെറ്റിനാണ് തീ വെച്ചത്. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണവീട്ടിലെ തൂണ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് ആണ് തീവച്ചു നശിപ്പിച്ചത്. അങ്കമാലി ഡയറീസ് ഫ്രെയിം ഡിറ്റോ ആയിരുന്നു സിനിമയിലെ നായക കഥാപാത്രം. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്തു.

തീവെയ്ക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അണിയറ പ്രവർത്തകർ സംഭവസ്ഥലത്തില്ലാത്ത സമയത്താണ് അജ്ഞാതർ സെറ്റിന് തീയിട്ടത്. ഒഴിഞ്ഞ സ്ഥലത്തായിരുന്നു സെറ്റ് നിർമിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here