ആലപ്പുഴ മാന്നാറിൽ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി.
മാന്നാർ കുരുട്ടിക്കാട്ട് കൊടുവിളയിൽ ബിന്ദുവിനെയാണ് തട്ടിക്കൊണ്ട് പോയത്
ദുബായിൽസൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റാണ് ബിന്ദു. കഴിഞ്ഞ 19 ന് ആണ്  നാട്ടിലെത്തിയത്.സംഭവത്തിൽ സ്വർണ്ണ കടത്ത് ബന്ധം സംംശയമുണ്ട്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ ഗള്‍ഫിൽ താമസിച്ചപ്പോള്‍ തന്നെയുണ്ടായിരുന്നു. ആ ദിവസങ്ങളില്‍ ചില സംഭവങ്ങള്‍ നടന്നതായും ചില ഫോണ്‍ സംഭാഷണങ്ങള്‍ ഉണ്ടായതായും പറയപ്പെടുന്നു.

പുലര്‍ച്ചെ രണ്ട് മണിയോടു കൂടി ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് എത്തി. വീടാക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് ശേഷമാണ് 39 കാരിയായ ബിന്ദുവിനെ തട്ടിക്കൊണ്ട് പോയത്. ആക്രമണത്തിൽ വീട്ടുകാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.

വീട്ടിലെത്തിയതു മുതല്‍ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലര്‍ വീട്ടില്‍ എത്തിയിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന് മുന്നില്‍ കണ്ടെന്ന് പറയപ്പെടുന്നവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണ്‍നമ്പറും പൊലീസിന് കൈമാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here