മും​ബൈ: മു​കേ​ഷ് അം​ബാ​നി​യു​ടെ മും​ബൈ​യി​ലെ വീ​ടി​നു മു​ന്നി​ൽ സ്ഫോ​ട​ക വ​സ്തു നി​റ​ച്ച കാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​റി​നു​ള്ളി​ൽ നി​ന്നും 20 ജ​ലാ​സ്റ്റി​ൻ സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ടു​ത്തു. അം​ബാ​നി​യു​ടെ വ​സ​തി​യാ​യ ആ​ന്‍റി​ല​യു​ടെ മു​ൻ​പി​ലാ​ണ് വാ​ഹ​നം കി​ട​ന്ന​ത്. സ്ഥ​ല​ത്ത് ബോം​ബ് സ്ക്വാ​ഡ് എ​ത്തി​യാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.

ഗാം​ദേ​വി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ ഇ​ന്ന് വൈ​കീ​ട്ട് കാ​ർ​മി​ഷേ​ൽ റോ​ഡി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ വാ​ഹ​നം ക​ണ്ടെ​ത്തി​യ​താ​യി മും​ബൈഡിസിപിചൈതന്യ.എസ്പറഞ്ഞു.വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പോലീസ് അറിയിച്ചു. പരിശോധനയ്ക്ക് ശേഷം കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here