കൊച്ചി : എളംകുളത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മെട്രോ തൂണില്‍ ബൈക്കിടിച്ചാണ് മരണം. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാല്‍, സുമേഷ് എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണു സംഭവം. മൃതദേഹങ്ങള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിലിടിക്കുകയായിരുന്നു.എളകുളത്തെ ഈ ഭാഗം അപകടവളവ്  എന്നാണ് അറിയപ്പെടുന്നത്.  നിരവധി അപകടങ്ങളാണ് ഈയിടെയായി ഇവിടെ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here