ന്യൂഡല്‍ഹി: പോതുജനങ്ങൾക്ക് ആശ്വാസമാകുന്ന ജനകീയ തീരുമാനവുമായി നരേന്ദ്രമോദി സര്‍ക്കാർ. പാചകവാതക സിലിണ്ടറിന്റെ സബ്‌സിഡി തുക വീണ്ടും പുനഃസ്ഥാപിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിൽ. പെട്രോളിനും ഡീസലിനും നികുതി ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ജനകീയ നടപടിയായിരിക്കും ഇതെന്നാണ് സൂചന.

നിലവില്‍ ജാര്‍ഖണ്ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ആന്‍ഡമാന്‍ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ എല്‍പിജി സബ്സിഡി നല്‍കുന്നുണ്ട്. എന്നാല്‍ താമസിയാതെ രാജ്യത്തുടനീളം എല്‍പിജി സബ്സിഡി പുനഃസ്ഥാപിക്കുമെന്നാണ് കേന്ദ്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ‘ നല്‍കുന്ന സൂചന.എല്‍പിജി സിലിണ്ടറുകളില്‍ 303 രൂപ വരെ ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് എണ്ണ വിപണന കമ്പനികളില്‍ നിന്ന് ഗ്യാസ് ഡീലര്‍മാര്‍ക്ക് ലഭിച്ച സൂചന. അതായത് ഇപ്പോള്‍ 900 രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 587 രൂപ വരെ ലഭിക്കും. 2020 ഏപ്രിലില്‍ ഈ സബ്സിഡി അവസാനമായി ലഭിച്ചത് 147.67 രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here