കോട്ടയം: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ  പ്രീമിയം ബൈക്കുകള്‍ക്കായുള്ള പുതിയ ബിഗ്വിങ് ഷോറും കോട്ടയം കളക്റ്ററേറ്റിന് സമീപം കെകെ റോഡില്‍ പോളചിറക്കല്‍ ചേമ്പേഴ്സില്‍ ആരംഭിച്ചു.

ഹോണ്ട ബിഗ്വിങ് വ്യാപിപ്പിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അത് ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിന് വഴിയൊരുക്കുമെന്നും കോട്ടയത്തെ പുതിയ പ്രീമിയം ഔട്ട്ലെറ്റിലൂടെ മോട്ടോര്‍സൈക്കിള്‍ പ്രേമികളെ കൂടുതല്‍ അടുപ്പിക്കാനാകുമെന്നും ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ അവരിലേക്കെത്തിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ ഉദ്ഘാടന വേളയില്‍ പറഞ്ഞു.

സില്‍വര്‍ വിങ്ങ്സിന്റെ വ്യത്യസ്തമായ അനുഭവം ഇപ്പോള്‍ രാജ്യത്തുടനീളമുള്ള 80 ലധികം ടച്ച് പോയിന്റുകളിലൂടെ ആസ്വദിക്കാം.വലിയ മെട്രോകളില്‍ ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റീട്ടെയില്‍ ഫോര്‍മാറ്റിനെ നയിക്കുന്നത് ബിഗ്വിങ് ടോപ്ലൈനാണ്. ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റേഞ്ചുകളെല്ലാം തന്നെ ഷോറൂമിലുണ്ടാകും. ഹൈനെസ് സിബി 350, സിബി350 ആര്‍എസ്,  സിബി500എക്സ്, സിബിആര്‍650ആര്‍, സിബി650ആര്‍, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, ആഫ്രിക്ക ട്വിന്‍ തുടങ്ങിയ മോഡലുകള്‍ ആരാധരെ ആകര്‍ഷിക്കുന്നു.

കറുപ്പിലും വെളുപ്പിലുമുള്ള മോണോക്രോമാറ്റിക് തീമില്‍ ബിഗ്വിങ് വാഹനങ്ങള്‍ മുഴുവന്‍ പ്രൗഡിയോടെ പ്രദര്‍ശിപ്പിക്കുന്നു. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പരിശീലനം നേടിയ പ്രൊഫഷണലുകളുണ്ട്. വെബ്സൈറ്റിലൂടെ (www.HondaBigWing.in) ഓണ്‍ലൈന്‍ ബുക്കിങും ലഭ്യമാണ്. ഓണ്‍ലൈന്‍ ബുക്കിങ് വേഗമേറിയ, തടസമില്ലാത്ത, സുതാര്യമായ അനുഭവം ഉപഭോക്താവിന് വിരല്‍തുമ്പിലൂടെ പകരുന്നു.

ഉപഭോക്താവിന്റെ ഫീഡ്ബാക്ക് ലഭ്യമാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇടമുണ്ട്. ഉപഭോക്താക്കളുടെ സന്തോഷം ഇരട്ടിയാക്കുന്നതിനായി വൈവിധ്യമാര്‍ന്ന ആക്സസറികളും റൈഡിങ് ഗിയറുകളും ഷോറൂമുകളില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here