വാ​സ്കോ: വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും ഐ​എ​സ്എ​ൽ ഫൈ​ന​ലി​ൽ. സെ​മി ഫൈ​ന​ല്‍ ര​ണ്ടാം​പാ​ദ​ത്തി​ല്‍ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യു​ടെ ക​ന​ത്ത വെ​ല്ലു​വി​ളി മ​റി​ക​ക​ട​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് ക​ലാ​ശ​പ്പോ​രി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

തി​ല​ക് മൈ​ദാ​നി​ല്‍ ഇ​രു ടീ​മും ഓ​രോ ഗോ​ള്‍ നേ​ടി പി​രി​ഞ്ഞെ​ങ്കി​ലും ആ​ദ്യ​പാ​ദ​ത്തി​ല്‍ നേ​ടി​യ 1-0ത്തി​ന്‍റെ ജ​യം ബ്ലാ​സ്റ്റേഴ്സി​നെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി മ​ഞ്ഞ​പ്പ​ട​യ്ക്ക് 2-1ന്‍റെ വി​ജ​യം നേ​ടാ​നാ​യി.

ആ​ദ്യ പ​കു​തി​യി​ൽ 18-ാം മി​നി​റ്റി​ൽ അ​ഡ്രി​യ​ൻ ലൂ​ണ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ജം​ഷ​ഡ്പു​രി​ന്‍റെ സ​മ​നി​ല ഗോ​ൾ 50–ാം മി​നി​റ്റി​ൽ പ്ര​ണോ​യ് ഹാ​ൾ​ദ​റും നേ​ടി. പി​ന്നീ​ട് നി​ര​വ​ധി ത​വ​ണ ജം​ഷ​ഡ്പുർ ഗോ​ളി​ന​ടു​ത്തെ​ത്തി​യെ​ങ്കി​ലും ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധം നി​ർ​ണാ​യ​ക​മാ​യ ലീ​ഡ് നേ​ടാ​ൻ അനുവദിച്ചില്ല.

ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ഫൈ​ന​ലി​ൽ ബ്ലാ​സ്റ്റേ​ഴ്സ് എ​ത്തു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് എ​ഫ്‍​സി – എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ ര​ണ്ടാം സെ​മി​ഫൈ​ന​ൽ വി​ജ​യി​ക​ളു​മാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ക​ലാ​ശ​പ്പോ​രാ​

LEAVE A REPLY

Please enter your comment!
Please enter your name here