കൊച്ചി: കണ്ണമാലിയില്‍ കടലില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കണ്ണമാലി കുരിശിങ്കല്‍ മൈജൻ്റെ മകന്‍ പിഷോണ്‍ ഫ്രാന്‍സീസ് (15) ആണ് മരണമടഞ്ഞത്.കണ്ണമാലി കെ.കെ കമ്പനിക്ക് സമീപത്തെ ഗ്യാപ്പിലാണ് പിഷനും മൂന്നു കൂട്ടുകാരുമൊന്നിച്ച്‌ കടലില്‍ ഇറങ്ങിയത്. ശക്തമായ തിരയില്‍ കുട്ടിയെ കാണാതാവുകയായിരുന്നു.

കൂട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രദേശത്തുള്ളവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കുട്ടിയെ രക്ഷിച്ച്‌ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ചെല്ലാനം സെൻ്റ് മേരീസ് സ്ക്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാഥിയാണ്. കണ്ണമാലി പൊലിസിന്‍്റെ നേതൃത്വത്തില്‍ ഇന്‍ ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സില്‍വേരിയ, സഹോദരി: കാജല്‍

LEAVE A REPLY

Please enter your comment!
Please enter your name here