ആലുവ:മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പ്രശംസിച്ച ശ്രീമന്‍ നാരായണന് അഭിനന്ദങ്ങളുമായി വാവ സുരേഷ് നാരായണന്‍റെ മുപ്പത്തടത്തുള്ള വീട്ടിലെത്തി. തൻ്റെ വീട്ടില പ്രതീക്ഷിതമായ അതിഥിയെ പൊന്നാട ചാർത്തി ,ഗാന്ധി ചിത്രവും നൽകിയാണ് ശ്രീമൻ നാരായണൻ സ്വീകരിച്ചത്.കുടുംബാംഗങ്ങളോട് കുശലാന്വേഷണം നടത്തുകയും, ശ്രീമൻ്റെഎല്ലാ പ്രവര്‍ത്തനങ്ങളും ചോദിച്ചറിഞ്ഞ വാവസുരേഷ് ശ്രീമന്‍ നാരായണന്‍  ഈശ്വരന്‍ ഭൂമിയിലേക്കയച്ച ദൂതനാണെന്ന് പറഞ്ഞു.രണ്ടു മണിക്കൂറിലേറെ നീണ്ട സൗഹൃദ കൂടിക്കാഴ്ചക്കു ശേഷം നാരായണന്‍റെ പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും പരാമര്‍ശിക്കപ്പെടുന്ന ഹോട്ടല്‍ ദ്വാരകയും സന്ദര്‍ശിച്ചിട്ടാണ് വാവ സുരേഷ് മടങ്ങിയത്.
അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട നല്ല മുഖപരിചയമുള്ള അഥിതിയെ ജനങ്ങള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു.സെല്‍ഫികളും ഹസ്തദാനങ്ങളുമായി ചുറ്റും കൂടിയ ജനങ്ങള്‍ക്ക് ഇമ്പവും കൗതുകം നിറഞ്ഞതുമായ പുത്തനൊരു അനുഭവമായിരുന്നു ദ്വാരകയില്‍ നിന്നും ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here