കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് നടിയെ ചോദ്യം ചെയ്യുന്നത്. എസ്.പി മോഹന ചന്ദ്രൻ, ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരും സംഘത്തിലുണ്ട്.

ഇന്ന് രാവിലെ 11 മണിയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു കാവ്യയ്‌ക്ക് നൽകിയിരുന്ന നിർദ്ദേശം. ഇത് പ്രകാരം  വീട്ടിലെത്തി തന്നെ ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ സംഘം മൊഴിയെടുക്കാനായി വീട്ടിൽ എത്തിയത്.

കേസിലെ തുടരന്വേഷണത്തിന് ഹൈക്കോടതി നൽകിയിരിക്കുന്ന കാലാവധി ഈ മാസം 31 ന് അവസാനിക്കും. എന്നാൽ കാവ്യയുൾപ്പെടെ കേസിൽ നിർണായക മൊഴി നൽകുമെന്നു കരുതുന്നവരുടെ ചോദ്യം ചെയ്യൽ ബാക്കിയായിരുന്നു. ഇതേ തുടർന്നാണ് വേഗം കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. കാവ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടർ നീക്കങ്ങൾ നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here