യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ദു:ഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദര സൂചകമായി ഇന്ത്യയിൽ ശനിയാഴ്ച്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക താഴ്ത്തിക്കെട്ടും.

യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യ – യുഎഇ ബന്ധം അഭിവൃദ്ധി പ്രാപിപ്പിക്കുന്നതിൽ ശൈഖ് ഖലീഫ ബിൻ സായിദ് വലിയ പങ്ക് വഹിച്ച നേതാവായിരുന്നെന്ന് മോദി അറിയിച്ചു. ഇന്ത്യൻ ജനതയുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും യുഎഇയിലെ ജനങ്ങൾക്കൊപ്പം വേദനയിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളും ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here