പെരുമ്പാവൂര്‍;ജീവനക്കാര്‍ക്ക്പണിമുടക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന്കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ)എറണാകുളം ജില്ലാ സമ്മേളനം  ആവശ്യപ്പെട്ടു.  ജില്ലാ പ്രസിഡന്റ് ഡോ.ബോബിപോള്‍  പതാക ഉയർത്തി.

സമ്മേളനം അജി സി പണിക്കര്‍ ഉദ്ഘാടനം ചെയ്തു. എഫ് എസ്‌ ഇ ടി ഒ  നേതാവ് സി.വി. ആനന്ദകുമാര്‍ , കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി സുധീഷ് ബാബു സംസ്ഥാന ട്രഷറർ പി.വി.ജിൻരാജ്, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ
ഡോ.യു സലിൽ, ഡൈന്യൂസ് തോമസ് എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി എം.എം.മത്തായി 2021ലെ പ്രവർത്തന റിപ്പോർട്ടും ട്രഷറര്‍ ഡോ. അമീര്‍ അലി.കെ.ഇ. വരവുചെലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ഡോ. ബോബി പോൾ – പ്രസിഡന്റ്‌ ( വെറ്റി നറി സർജൻ മുവാറ്റുപുഴ),  മാരായി  നദീറ .പി.എ – വൈസ് പ്രസിഡന്റ്മാരായി
( ഡിസ്ട്രിക്ട് എക്സിക്യൂട്ടിവ് ഓഫീസർ-കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ) രാജേഷ് വി എസ്‌,( പെർഫോമൻസ് ഓഡിറ്റ് ഓഫീസർ, പറവൂർ), സെക്രട്ടറിയായി എം എം മത്തായി ( ഓഡിറ്റ് ഓഫീസർ ആലുവ ), ജോയിന്റ് സെക്രട്ടറിമാരായി  കബീർ.വി.ഐ,  (ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ , എറണാകുളം ) ഡോ.അജിത. എസ് (പ്രൊജക്റ്റ്‌ ഓഫീസർ എസ് ഐ ടി ടി ടി ആർ കളമശ്ശേരി ), ട്രഷറർ ആയി  ഡോ.അമീർ അലി കെ ഇ ( അസിസ്റ്റന്റ് പ്രൊഫസർ, നഴ്സിംഗ് കോളേജ്, എറണാകുളം) യെയും  ജില്ലാ വനിത കമ്മിറ്റി  കൺവീനർ ആയി  ഷേർലി പീറ്റർ, (ഓഡിറ്റ് ഓഫീസർ ജില്ലാ പഞ്ചായത്ത്‌, എറണാകുളം) എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ 8 അംഗ ജില്ലാ സെക്രട്ടേറിയറ്റും 25 അംഗ ജില്ലാ കമ്മിറ്റി യും തെരഞ്ഞെടുത്തു. സംസ്ഥാന കൗൺസിലേക്ക് 39 അംഗ പ്രതിനിധികളെയുംസമ്മേളനംതെരഞ്ഞെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here