കൊച്ചി :പുതു തലമുറയ്ക്ക് കേരളത്തിലും ഭാരതത്തിനു പുറത്തും മൂല്യധിഷ്ഠിത വിദ്യാഭ്യാസം നൽകുവാൻ ഭഗനി മാർക്ക് കഴിയണമെന്ന് മുൻആർ.എസ്.എസ് അഖി ല ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ അഭിപ്രായപ്പെട്ടു. ആലുവായിൽ ബാലഗോകുലത്തിന്റെ ഭഗിനി മന്ദിരത്തിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിന്നു അദ്ദേഹം. സാമൂഹ്യ പ്രവർത്തനത്തിൽ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും പ്രാധാന്യം കൊടുക്കുന്ന സംസ്ക്കാരമാണ് ഭാരതത്തിന്റേത്. ബാലഗോകുലത്തിലൂടെ മഹത്തായ കർമ്മം ചെയ്യാൻ ഭഗിനി മാർക്ക് കഴിയണമെന്ന് അദ്ദേഹം. പറഞ്ഞു.ആർ.എസ്. എസ് മുൻ സംഘചാലക് പി. ഇ .ബി മേനോൻ ഭഗിനി മന്ദിരം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. റിട്ട: ജസ്റ്റീസ് സുന്ദരം ഗോവിന്ദ് , വാർഡ് കൗൺസിലർ ജയകുമാർ ,ബാലസംസ്ക്കാര കേന്ദ്രം പ്രഭാരി പി.കെ. വിജയ രാഘവൻ , സംസ്ഥാന ഭഗിനി പ്രമുഖ ആർ.സുധാകുമാരി ജില്ല ഭഗിനി പ്രമുഖ ജിഷ രഞ്ജിത്ത്തുടങ്ങിയ ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here