കുന്നംകുളം: കുന്നംകുളത്തേക്ക്  വിതരണത്തിനായി കൊണ്ടുവരികയായിരുന്ന വ്യാജഹാര്‍പ്പിക് ലിക്വിഡ് പിടികൂടി. വലിയ ലോറിയിൽ പാക്കറ്റുകളിലാക്കി
കൊണ്ടുവന്ന 27000 കുപ്പി വ്യാജ ഹാർപ്പികും വ്യാജ സോപ്പ് പൗഡർ പാക്കറ്റുകളുമാണ് കുന്നംകുളം പോലീസ് പിടികൂടിയത്.

10 ടൺ വ്യാജ ഹാർപ്പിക് ബോട്ടിലുകളും 7 ടൺ സോപ്പുപൊടിയുമാണ് കണ്ടെടുത്തത്. കുന്നംകുളത്തെ വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതാണ് ഇവ. ചൊവ്വല്ലൂരിലെ ഒരു ഏജൻസി വഴിയാണ് വ്യാജ ഹാർപ്പിക് സൂറത്തിൽ നിന്നും കുന്നംകുളത്തേക്ക് എത്തിയിട്ടുള്ളത് എന്നാണ് വിവരം.സൂറത്ത് സ്വദേശിയായ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം എസ്.ഐ സക്കീർ അഹമ്മദ് നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here