തിരുവനന്തപുരം: നെയ്യാറ്റിൻകര ധനുവച്ചപുരം ഐഎച്ച്ആർഡി കോളജിന് മുന്നിലെ വിദ്യാർഥി സംഘർഷത്തിനിടെ എസ്ഐയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ. പാപ്പനംകോട് സ്വദേശി ഗൗതം ഹർഷ് (23), നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശി ആകാശ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഗൗതം ഹർഷിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. കോളജിന് മുന്നിൽ കഴിഞ്ഞദിവസം എസ്എഫ്ഐ- എബിവിപി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ എസ്ഐ ജിതിൻ വാസുവിനെയാണ് വിദ്യാർഥികൾ തടഞ്ഞു നിർത്തി മർദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here