പാ​ല​ക്കാ​ട്: ധ​ൻ​ബാ​ദ് -ആ​ല​പ്പു​ഴ എ​ക്സ്പ്ര​സി​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഏ​ഴു​ കി​ലോ 800 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ഇ​ടു​ക്കി തൊ​ടു​പു​ഴ മു​ള്ള​റ​ങ്ങാ​ട് ക​ടു​വ​ത്തി​ൽ വീ​ട്ടി​ൽ ര​ഞ്ജീ​ഷ് (34), എ​റ​ണാ​കു​ളം പൈ​ങ്ങാ​ട്ടൂ​ർ തു​രു​ത്തേ​ൽ വീ​ട്ടി​ൽ വി​മ​ൽ (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും പാ​ർ​ട്ടി​യും ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സും സം​യു​ക്ത​മാ​യി പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് അ​റ​സ്റ്റ്.

പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​നു പൊ​തു​വി​പ​ണി​യി​ൽ എ​ട്ടു ​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. ആ​ലു​വ, എ​റ​ണാ​കു​ളം ഭാ​ഗ​ങ്ങ​ളി​ലെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ്കൂ​ൾ കോ​ളജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും വി​ല്പ​നയ്​ക്കു കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ആ​ർ​പി​എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശപ്ര​കാ​ര​മു​ള്ള സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ൽ 50 കി​ലോ ക​ഞ്ചാ​വ് പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്നു​ മാ​ത്രം പി​ടി​കൂ​ടി​യ​താ​യി ആ​ർ​പി​എ​ഫ് ക​മാ​ൻ​ഡ​ന്‍റ് ജെ​തി​ൻ ബി.​രാ​ജ് പ​റ​ഞ്ഞു.

എ​ക്സൈ​സ് സി​ഐ പി.​കെ. സ​തീ​ഷ്, ആ​ർ​പി​എ​ഫ് സി​ഐ എ.​കേ​ശ​വ​ദാ​സ്, എ​സ്ഐ​മാ​രാ​യ അ​ജി​ത് അ​ശോ​ക്, സ​ജി അ​ഗ​സ്റ്റി​ൻ, എ​സ്.​എം.​ര​വി, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ എ​ൻ.​അ​ശോ​ക്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​കെ. നാ​രാ​യ​ണ​ൻ, എ​സ്. സു​രേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ. എം. ​മ​ഹേ​ഷ്,സീ​ന​ത്ത്, ര​ഞ്ജി​നി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here