തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനും സിപിഎമ്മിനുമെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ കുറച്ചു കാലമായി പിണറായി സർക്കാരിനും സിപിഎമ്മിനും കാര്യമായി എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്. കിളി പോയ അവസ്ഥയിലാണ് അവർ പ്രവർത്തിക്കുന്നതെന്ന് സതീശൻ പരിഹസിച്ചു.

ഭരണത്തിലിരിക്കുന്നവർ സ്വർണം കടത്തിയിട്ട് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ അടിച്ചു തകർത്തിട്ട് എൽഡിഎഫ് ഇന്ന് കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്താൻ പോകുകയാണ്. ഇവർക്കൊക്കെ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് സതീശൻ പരിഹസിച്ചു.

രാഹുലിന്‍റെ ഓഫീസിൽനിന്ന് എസ്എഫ്ഐക്കാർ ഫയലുകൾ കടത്തി. രാഹുലിനെ തുരത്താൻ ബിജെപിയിൽനിന്ന് എസ്എഫ്ഐക്കാർ ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിരക്ക് വർധിപ്പേക്കണ്ട സാഹചര്യമില്ല. ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുകയാണ്. സാമ്പത്തിക സ്ഥിതിയിൽ സർക്കാർ ധവള പത്രം ഇറക്കണം. മുഖ്യമന്ത്രി കാർ വാങ്ങുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് എന്തിനാണ് ധൂർത്തെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here