തൃശൂർ തളിക്കുളത്ത് ബാറിൽ വച്ചുണ്ടായ അടിപിടിക്കിടെ യുവാവ് കുത്തേറ്റുമരിച്ചു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ബൈജുവാണ് (45) മരിച്ചത്. രാത്രി 9.30 ഓടെയായിരുന്നു സംഭവം. ചക്കരപ്പാടം സ്വദേശിയായ തച്ചനാട്ടുവീട്ടിൽ അനന്ദുവിന് (22) സംഭവത്തിൽ പരുക്കേറ്റു. ബാറിൻ്റെ ഉടമയ്ക്കും കുത്തേറ്റു. തളിക്കുളം പുത്തൻതോട് സെൻ്റർ റെസിഡൻസി ബാറിലായിരുന്നു സംഭവം.

കുത്തേറ്റ ബൈജുവിനെയും അനന്ദുവിനെയും തൃശൂർവെസ്റ്റ്ഫോർട്ട്ആശുപത്രിയിലെത്തിച്ചെങ്കിലും ബൈജു മരിക്കുകയായിരുന്നു. വയറിനു കുത്തേറ്റബാർഉടമകൃഷ്ണരാജിനെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here