ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ടേബിൾ ടെന്നീസിൽ സ്വർണ മെഡൽ നിലനിർത്തി ഇന്ത്യ. ഫൈനലിൽ സിംഗപ്പൂരിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ പുരുഷ ടീം സ്വർണം നേടിയത്. ലോൺ ബോളിൽ വനിതാ ടീം സ്വർണംനേടിയതിന് പിന്നാലെയാണ് പുരുഷ ടീമിന്റെ മെഡൽ നേട്ടം.

ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 11 ആയി. അഞ്ച് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഈ ഗെയിംസിലെ ഇതുവരെയുള്ള ഇന്ത്യയുടെ മെഡൽ നേട്ടം. ബർമിങ്ങാം ഗെയിംസിൽ ഉടനീളം ആധിപത്യം പുലർത്തിയാണ് ഇന്ത്യൻ ടേബിൾ ടെന്നീസ് ടീം സ്വർണ മെഡൽ നേട്ടത്തിൽ എത്തിയത്.

ബാർബഡോസ്, വടക്കൻ അയർലൻഡ് തുടങ്ങിയ ടീമുകൾക്ക് മേൽ ആധികാരിക വിജയം നേടിയാണ് ഇന്ത്യൻ ടീം ക്വാർട്ടർ ഫൈനലിൽ എത്തിയത്.ക്വാർട്ടറിൽ ബംഗ്ലാദേശിനെയും സെമി ഫൈനലിൽ നൈജീരിയയെയും മറികടന്നായിരുന്നു ഇന്ത്യ ഫൈനലിലെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here