തൃശൂര്‍: ചാലക്കുടിയിൽ റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ തോട്ടില്‍ വീണ് യുവതി മരിച്ചു. വി.ആര്‍.പുരം സ്വദേശി ദേവികൃഷ്ണ(28) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ഫൗസിയ ഗുരുതര പരിക്കോടെ രക്ഷപെട്ടു. ഇവര്‍ അപകടനില തരണം ചെയ്‌തെന്നാണ് വിവരം.

ഇന്ന് രാവിലെ 9.30 ഓടെ ജോലിക്കു പോകുന്നതിനിടെയാണ് അപകടം. റോഡില്‍ വെള്ളം കയറിയതിനാല്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന ഇവര്‍ ട്രെയിന്‍ വരുന്നത് കണ്ട് വശത്തേയ്ക്ക് മാറി നിന്നു. ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ ഇരുവരും താഴെയുള്ള തോട്ടിലേക്ക് പതിച്ചു.

തോട്ടിലുണ്ടായിരുന്ന ഇരുമ്പുകുറ്റിയില്‍ തട്ടിയും, വീഴ്ചയുടെ ആഘാതത്തിലുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here