ന്യൂയോർക്ക്: അവിഹിതബന്ധം രഹസ്യമാക്കി വ യ്ക്കാൻ നീലച്ചിത്ര നടിക്ക് പണം നൽകിയ കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറസ്റ്റിൽ. ഇതോടെ, ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്ന ആദ്യമുൻ യുഎസ് പ്രസിഡന്റ് എന്ന അപഖ്യാതി ട്രംപിനെ തേടിയെത്തി.

ന്യൂയോർക്കിലെ മാൻഹാട്ടൻ കോടതിയിൽ എത്തിയാണ് ട്രംപ് കീഴടങ്ങിയത്. അദ്ദേഹത്തിനെതിരായ കുറ്റപത്രം ഉടൻ വായിച്ചുകേൾപ്പിക്കും. കോടതി നടപടി കൾക്കു ശേഷം ട്രംപിനെ സ്വന്തം ജാമ്യത്തിൽ വിട്ടയ ച്ചേക്കുമെന്നാണ് നിയമവിദഗ്ധർ നൽകുന്ന വിവരം.

2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണസമയ ത്ത് നീലച്ചിത്ര താരം സ്റ്റോമി ഡാനിയൽസിന് 1.30 ല ക്ഷം ഡോളർ (1.07 കോടിയോളം രൂപ) നൽകിയെന്നാണ് ട്രംപിനെതിരായ ആരോപണം. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് ചെലവഴിച്ച ഈ തുക നൽകിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്.

LEAVE A REPLY

Please enter your comment!
Please enter your name here