കൊച്ചി:റേഷൻ കടകളിൽ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ഇടം ഒരുക്കും : മന്ത്രി പി രാജീവ്.പവിഴം ഏഷ്യാനെറ്റ് സൂപ്പർ സ്റ്റോർ അവാർഡ് വോട്ടെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മേക്കിങ്ങ് കേരള ഉൽപ്പന്നങ്ങൾപ്രോത്സാഹിപ്പിക്കാനാണ് സർക്കാർശ്രമിക്കുന്നതെന്നും.സിവിൽ സപ്ലൈസ് സ്റ്റോറുകൾ വഴിയും പ്രാദേശികമായ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ ഇടം ഒരുക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
കലൂർ കതൃക്കടവിലുള്ള വെൽമാർട്ട് സൂപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ പി ജോർജ്, പവിഴം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എൻ പി ആന്റണി ഡയറക്ടർമാരായ റോബിൻ ജോർജ്, ഗോഡ്വിൻ ആന്റണി എന്നിവർ പങ്കെടുത്തു.
ക്യുആർകോഡ് ഉപയോഗിച്ച് വോട്ടെടുപ്പിലൂടെയാണ് സൂപ്പർ സ്റ്റോർ കണ്ടെത്തുന്നത്.ഏറ്റവും കൂടുതൽ വോട്ടുകൾ നേടി വിജയിക്കുന്ന 6 സൂപ്പർ സ്റ്റോറുകൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും