ആലുവ: നാട്ടുകാര്‍ക്ക് നേരെ തോക്കു ചൂണ്ടിയയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കീഴ്മാട് സ്വദേശി റോബിനാണ് നാട്ടുകാര്‍ക്ക് നേരെ തോക്കുചൂണ്ടിയത്.

തോട്ടും മുഖത്ത് റോഡിലുണ്ടായ ഗതാഗത തടസത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയാണ് റോബിന്‍ നാട്ടുകാര്‍ക്ക് നേരെ തോക്കുചൂണ്ടിയത്.

നാട്ടുകാര്‍ ഈ സമയം മറ്റ് വാഹനങ്ങള്‍ കുറുകെയിട്ട് പോലീസിനെ വിളിച്ചു. തുടര്‍ന്ന് കാര്‍ യാത്രക്കാരനേയും കാറും ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു. ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന ഇയാളിപ്പോള്‍ അവധിയക്ക് നാട്ടിലെത്തിയതാണെന്നാണ് വിവരം. അതേസമയം, പക്ഷികളെ വെടിവയ്ക്കുന്ന എയര്‍ഗണ്‍ ആണെന്നാണ് റോബിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here