തിരുവനന്തപുരം: കൗൺസിലർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ആൾ മാറാട്ടം നടത്തിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിനേയും എസ്എഫ്ഐ നേതാവായി രുന്ന എ.വിശാഖിനേയും ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസെടുത്തു. വഞ്ചന, ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.

അടുത്ത ദിവസങ്ങളിൽ ഇരുവരേയും കസ്റ്റഡിയിൽ എ ടുത്തു ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടി പോലീസ് സ്വീകരിക്കും. ആൾമാറാട്ട സംഭവത്തിൽ പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവിനുമെതിരേ ക്രിമി നൽ കേസെടുത്തു വിശദ അന്വേഷണം നടത്തണ മെന്ന് ആവശ്യപ്പെട്ടു കേരള സർവകലാശാല, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണു നടപടി.

വൈകുന്നേരത്തോടെ ഡിജിപി അനിൽ കാന്ത്, പരാതി കാട്ടാക്കട പോലീസിനു കൈമാറി. മണിക്കൂറുകൾ ക്കുള്ളിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക യായിരുന്നു. അതേസമയം സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കോളജിനെ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തെ എംഎൽഎ ഐ.ബി.സതീഷും തൊട്ടടുത്ത അരുവിക്കര എംഎൽഎ ജി. സ്റ്റീഫനും സിപിഎ മ്മിനു പരാതി നൽകി.

കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ കമ്മിറ്റിയിൽ മുതിർന്ന നേതാക്കളുടെ പിന്തുണയില്ലാതെ ഇത്തരം ക്രമക്കേട് നടക്കാൻ സാധ്യതയില്ലെന്ന വിമർശനം ഉയർന്നിരുന്നു. തങ്ങൾക്ക് പങ്കില്ലെന്നു വ്യക്തമാക്കിയാണ് ഇരുവരും വിശദ അന്വേഷണം ആവശ്യപ്പെട്ടു പാർട്ടിക്കു കത്തു നൽകിയത്.

കഴിഞ്ഞ ശനിയാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗത്തിന്റെ തീരുമാന പ്രകാരമാണ് കേരള സർവകലാശാല രജിസ്ട്രാർ, പോലീസിൽ പരാതി നൽകിയത്. എസ്എ ഫ്ഐ നേതാവായിരുന്ന വിശാഖും പ്രിൻസിപ്പലായി രുന്ന ജി.ജെ. ഷൈജുവും ചേർന്ന് ആസൂത്രിത നീക്കം നടത്തി മത്സരിച്ചു വിജയിച്ച യൂണിവേഴ്സിറ്റി യൂണിയ ൻ കൗൺസിലറുടെ പേരു വെട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിശാഖിന്റെ പേര് ചേർത്തു കേരള സർവകലാശാലയ്ക്കു നൽകിയെന്നാണു പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here