ബംഗളൂരു: ബംഗളൂരുവിലുണ്ടായ കനത്ത മഴയിൽ കാർ വെള്ളത്തിനടിയിലായി യുവതിക്ക് ദാരുണാന്ത്യം.നഗരത്തിലെഅടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി ഭാനു രേഖ (22) എന്ന യുവതിയാണ് മരിച്ചത്.

ആന്ധ്രപ്രദേശ് സ്വദേശിയായ ഭാനു രേഖ ബംഗളൂരുവിൽ ഇൻഫോസിസ് ജീവനക്കാരിയാണ്. കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെആർ സർക്കിളിലെ അടിപ്പാതയിലായിരുന്നു സംഭവം.

കാറിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്തി മാർത്താസ് ആശുപത്രിയിൽ ഭാനുരേഖയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിജയവാഡയിൽ നിന്നും ഭാനുരേഖയുടെ കുടുംബം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. കുടുംബം ബംഗളൂരു നഗരകാ ഴ്ചകൾ കാണാൻ കാർ വാടകയ്ക്കെടുത്ത് യാത്ര ചെ യ്യുമ്പോഴാണ് ദാരുണ സംഭവം അരങ്ങേറിയത്.

കാറിൽ ഡ്രൈവർ ഉൾപ്പെടെ ഏഴുപേരാണ് ഉണ്ടായിരു ന്നത്. അടിപ്പാതയിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുക ൾ മറിഞ്ഞ് കാറിനു മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ശക്തമായ വെള്ളപ്പാച്ചിലിൽ കാർ മുങ്ങി. ചില്ല് പൊട്ടി വെള്ളം ഉള്ളിലേക്ക് ഇരച്ചുകയറി.

ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഭാ നുരേഖയെ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എ ത്തിച്ചപ്പോഴേക്കും അവർ മരിച്ചിരുന്നുവെന്ന് ഡോക്ടർ മാർ പറഞ്ഞു. ഭാനുവിന്റെ കുടുംബാംഗങ്ങളെ കർണാ ടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി ക

LEAVE A REPLY

Please enter your comment!
Please enter your name here