തൃശൂർ : കയ്പമംഗലത്ത് നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു സംഭവം. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഗുജറാത്തിലെ സൂറത്തിൽ നിന്നും റബ്ബറുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവർ കർണാടക സ്വദേശി ചന്ദ്രപ്പ രാംപൂർ ആണ് അപകടത്തിൽ മരിച്ചത്.

ലോറിയിലെ ചരക്കിന് മുകളിലുണ്ടായിരുന്ന ടാർപായഅഴിഞ്ഞ്പോയത്കെട്ടിയുറപ്പിക്കുന്നതിനായിലോറിറോഡരികിൽനിർത്തിയതായിരുന്നു. പിന്നാലെ പുറത്തിറങ്ങിയ ഡ്രൈവർ ഇത് ശരിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ടാർപായ കെട്ടികൊണ്ടിരിക്കെ പിന്നിൽ നിന്നും വന്നിരുന്നഗ്യാസ്ടാങ്കർഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ കർണാടക സ്വദേശി ചന്ദ്രപ്പ രാംപൂർ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

പരിക്കേറ്റ ഗ്യാസ് ടാങ്കർ ഡ്രൈവർ പാലക്കാട് പാമ്പുമല സ്വദേശി രഞ്ജിത്തിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടാങ്കർ ലോറി പൂർണമായും തകർന്ന നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here