റിലീസ്ചെയ്ത്ദിവസങ്ങൾക്കുള്ളിൽ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടികേരളസ്റ്റോറി . രാജ്യത്തുടനീളംസിനിമവൻഹിറ്റായിമുന്നേറുക ആണെന്ന്നിർമ്മാതാക്കളായ സൺപിക്ചേഴ്സ് വ്യക്തമാക്കി.

മെയ് അഞ്ചിന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങൾക്കുള്ളിലാണ് 100 കോടി ക്ലബ്ബിലെത്തിയത്. സിനിമ റിലീസിനെത്തിയ രണ്ടാമത്തെ ഞായറാഴ്ച മാത്രം ചിത്രം നേടിയത് 23 കോടി രൂപയാണ്. ഇതുവരെ നേടിയ ഏറ്റവും വലിയ തുകയാണിത്. ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം.

യഥാർത്ഥമായ സംഭവിച്ച കാര്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയാണ് കേരള സ്റ്റോറിയിലൂടെ. ഭീകര സംഘടനയായ ഐഎസിന്റെ ഭീകരവാദ പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്ന സിനിമ അമേരിക്കയിലും കാനഡയിലും ഉൾപ്പെടെ ലോകത്തിന്റെ വിവിധ കോണുകളിലാണ് റിലീസ് ചെയ്തത്. കേരളത്തിലെ മൂന്ന് പെൺകുട്ടികളെ നാടു കടത്തി ഐഎസിൽ ചേർത്ത് ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഉപകരണമായി എങ്ങനെ മാറ്റുന്നുവെന്ന് വ്യക്തിമാക്കി തരുന്നുണ്ട് സിനിമ. ഈ യാഥാർത്ഥ്യം തന്നെയാണ് സിനിമയുടെ വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here