കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതരപരിക്ക്.

ആലുവ: ആലുവയിൽ കന്യാസ്ത്രീ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കന്യാസ്ത്രിക്ക് ഗുരുതരപരിക്ക്.
കോളനിപ്പടി ധർമ്മഗിരി എൽ.എഫ്. മിഷ്യൻ ഹൗസ് എം.എസ്.സി കോൺവെൻ്റിലാണ് . ഇവിടത്തെ അന്തേവാസിയായ സിസ്റ്റർ മേഴ്സി (52) കോൺവെന്റ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
എങ്ങനെയാണ് കന്യാസ്ത്രീ താഴേക്ക് വീണതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സിസ്റ്റർ മേരി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എടത്തലപൊലീസ് അന്വേഷണം ആരംഭിച്ചു.
സിസ്റ്റർ മാനസിക ചികിത്സ നടത്തിയിരുന്നു എന്ന് പറയപ്പെടുന്നു.പോലീസ് വിശദ വിവരങ്ങൾ ഹാജരാക്കാൻ കോൺവെൻ്റ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്