കൊച്ചി:ആശുപത്രി വാസവുമായി ബന്ധപ്പെട്ട ‘: വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സുരേഷ് ​ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന തരത്തിൽ ചില സമൂഹമാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു അതിന് ഫെയിസ്ബുക്കിലൂടെയാണ്   സുരേഷ് ഗോപി മറുപടി നൽകിയത്

എന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണ്. ദൈവാനുഗ്രഹത്താൽ, ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ആലുവ യുസി കോളേജിൽ ഗരുഡന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞാൻ. ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ള എല്ലാ സന്ദേശങ്ങൾക്കും ആശംസകൾക്കും ഒരിക്കൽ കൂടി ഒരായിരം നന്ദി!’

ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രവും സുരേഷ് ​ഗോപി പങ്കുവെച്ചിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷം സുരേഷ് ​ഗോപി- ബിജു മേനോൻ കൂട്ടുക്കെട്ട് ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത

LEAVE A REPLY

Please enter your comment!
Please enter your name here