കോട്ടയം:കുമാരനെല്ലൂരിൽ വളർത്തു നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ കേസിലെ പ്രതി റോബിൻ ജോർജ് പിടിയിൽ. -തമിഴ്നാട്ടിൽ  നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇയാളുടെ പുറകെയായിരുന്നു പോലീസ്. രണ്ട് തവണ ഇയാൾ പോലീസിനെ കബളിപ്പിച്ച് രക്ഷപെടുകയും ചെയ്തു. ആറു സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസിന്റെ അന്വേഷണം.

ബന്ധുക്കളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇയാൾ എവിടെയുണ്ടെന്ന് സൂചന ലഭിച്ചത്. തുടർന്ന് വ്യാഴാഴ്ച അർധരാത്രിയോടെ പ്രതിയെ പിടികൂടു കയായിരുന്നു. ഇയാളെ ഇന്ന്ഉച്ചയ്ക്ക് മുൻപായി ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ കൊണ്ടുവരുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here