35 C
Kerala
Thursday, February 20, 2020

കോളെജില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഏഴു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

എടത്വാ: കോളെജിനുള്ളില്‍ ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. എടത്വാ സെന്റ് അലോഷ്യസ് കോളെജിലെ വിദ്യാര്‍ത്ഥികളാണിവര്‍. അമിത വേഗതയില്‍ കാമ്പസിനുള്ളിലേക്ക് എത്തിയ ബൈക്കില്‍ നിന്നും തെറിച്ചു വീണ്...

മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

ആലപ്പുഴ: മകളെ ശല്യം ചെയ്തതിന് യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് കുത്തിക്കൊന്നു. ആലപ്പുഴ വാടയ്ക്കല്‍ അറവുളശേരി വീട്ടില്‍ ബാബുവിന്റെ മകന്‍ കുര്യന്‍ എന്ന് വിളിക്കുന്ന കുര്യാക്കോസ് (20) ആണ് മരിച്ചത്. ഞായറാഴ്ച പകല്‍ 12.30...

അതിജീവനപാതയില്‍ കോമളപുരം സ്പിന്നിങ് മില്‍

ആലപ്പുഴ: ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്റെ കോമളപുരത്തെ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കി. സ്പിന്നിങ് മില്ലിന്റെ നവീകരണത്തിനായി 10 കോടി സംസ്ഥാന ബജറ്റില്‍ വകയിരുത്തി. പുതുതായി 392 തൊഴിലാളികളെ നിയമിച്ച് മൂന്ന് ഷിഫ്റ്റായി പ്രവര്‍ത്തനം...

ഫേസ്ബുക്ക് ചാറ്റിംഗ് വഴി പീഡനം: യുവാവ് അറസ്റ്റില്‍

കുട്ടനാട്: ഫേസ്ബുക്ക് പരിചയത്തിലൂടെ 19കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. എടത്വ പഞ്ചായത്ത് രണ്ടാം വാര്‍ഡ് തായങ്കരി ചെറുവള്ളിക്കാവ് വീട്ടില്‍ ചന്ദ്രബാബുവിന്റെ മകന്‍ അഖില്‍.സി. ബാബു(22) വിനെയാണ് പുളിങ്കുന്ന് സി.ഐ കെ.പി. ടോംസണിന്റെ...

അപ്പര്‍ കുട്ടനാട് നദികളില്‍ വന്‍ ധാതുമണല്‍ നിക്ഷേപം

ആര്‍.രവികുമാര്‍ ആലപ്പുഴ:മഹാപ്രളയത്തെത്തുടര്‍ന്ന് അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ നദിക ളില്‍ വന്‍ ധാതുമണല്‍ നിക്ഷേപമാണ് രൂപപ്പെട്ടിരിക്കുന്നത്.തോട്ടപ്പള്ളി സ്പില്‍വേയ്ക്കു മുന്‍വശം ടി.എസ് കനാല്‍,ലീഡിംഗ് ചാനല്‍,കരിയാര്‍, അച്ചന്‍കോവില്‍,പമ്പ നദികളുടെ കൈവഴികള്‍ തുടങ്ങിയ നദികളിലാണ് വന്‍ തോതില്‍ മണല്‍ അടിഞ്ഞു...

വിജയ് സേതുപതി മരുന്നു വാങ്ങാന്‍ പണം നല്‍കിയ വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞുവീണുമരിച്ചു

ആലപ്പുഴ: മരുന്ന് വാങ്ങാന്‍ പണമില്ലെന്നറിയിച്ചയുടന്‍ വിജയ് സേതുപതി പണം നല്‍കിയ വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞു വീണ് മരിച്ചു. വിജയ് സേതുപതിയുടെ 'മാമനിതന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചായിരുന്നു മരണം. കാവാലം അച്ചാമ്മയെന്ന...

എക്കലും മണലും അടിഞ്ഞുകൂടി നദികളില്‍ ആഴം കുറഞ്ഞു; ജല ഗതാഗതം ബുദ്ധിമുട്ടാകുന്നു

ഹരിപ്പാട്: മഹാപ്രളയത്തില്‍ എക്കലും,മണലുംകൊണ്ട് പമ്പാനദിനിറഞ്ഞു. ഒഴുക്ക് നിലച്ച് മാലിന്യ ങ്ങള്‍ കുന്നുകൂടി. ജലവാഹനങ്ങള്‍ ക്ക് സഞ്ചരിക്കാന്‍ ബുദ്ധിമുട്ടായി. .എന്നിട്ടും ബന്ധപ്പെട്ടവര്‍ക്ക് നടപടി യെടുക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. പമ്പ ആക്ഷന്‍ പ്ലാന്‍ മുതല്‍...

വീയപുരത്തിന് ഇനി സ്വന്തം ചുണ്ടന്‍: 12 ന് നീരണിയും

സ്വന്തം ലേഖകന്‍ ആലപ്പുഴ. അപ്പര്‍കുട്ടനാടിന് അഭിമാനമായ ജലരാജാക്കന്‍മാര്‍ക്ക് ഇടയിലേക്ക് വീയപുരം ചുണ്ടനും വരുന്നു വീയപുരത്തിന് സ്വന്തമായൊരു ചുണ്ടന്‍ എന്ന നാട്ടുകാരുടെ കാലങ്ങളായുള്ള മോഹം ശനിയാഴ്ച നീരണിയും. വീയപുരം പഞ്ചായത്തിലെ മിക്ക കരകള്‍ക്കും ചുണ്ടന്‍ വള്ളങ്ങള്‍...

രണ്ടുമാസം മുമ്പ് ആലപ്പുഴയില്‍നിന്നു കാണാതായ എസ്‌ഐ കണ്ണൂരില്‍ മരിച്ചനിലയില്‍

കുട്ടനാട്: രണ്ടുമാസം മുമ്പ് ആലപ്പുഴയില്‍ നിന്നും കാണാതായ എസ് ഐയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാമങ്കരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ...

പുളിങ്കുന്നില്‍ സ്‌ഫോടനം: നാലുകടകള്‍ക്ക് നാശം

പുളിങ്കുന്ന്: പുളിങ്കുന്നിലുണ്ടായ സ്‌ഫോടനത്തില്‍ നാലുകടകള്‍ നശിച്ചു. ആളപായമില്ല. ജങ്കാര്‍ കടവിനു സമീപം പാടിയത്തറ ലാലിച്ചന്റെ ലിയോ ഏജന്‍സിയുടെ പരിസരത്താണ് പൊട്ടിത്തെറിയുണ്ടായത്. എന്നാല്‍, പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍...

പുഴമത്സ്യങ്ങള്‍ക്ക് പ്രിയമേറുന്നു; വില്പനശാലകളില്‍ തിരക്കും

അനീഷ് ഭാന്‍ഷായ് മോഹന്‍ ഹരിപ്പാട്: കേരളീയഭക്ഷണത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായിമാറിയിരിക്കുകയാണ് മീന്‍കറിയും മീന്‍വറുത്തതും..കടല്‍മത്സ്യങ്ങളില്‍ രാസവസ്തുക്കളുടെ ഉപയോഗംകൂടുതല്‍ ഉണ്ടെന്ന പരിശോധനഫലം പുറത്തുവന്നതോടെകേരളീയരുടെ തീന്‍മേശകളില്‍ പുഴമീനുകള്‍ സ്ഥാനം പിടിച്ചു. ഔഷധഗുണമേറെയുള്ളമീനുകളാണ് പുഴമീനുകള്‍.ഇവയെ ഭക്ഷിക്കുന്നതോടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍...

മുല്ലയ്ക്കല്‍ ചിറപ്പ് തുടങ്ങി; നഗരം ഉത്സവ ലഹരിയില്‍

ആലപ്പുഴ:നഗരവീഥികളെ വര്‍ണാഭമാക്കി ആലപ്പുഴയുടെ ഉത്സവം മുല്ലയ്ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പ് ഉത്സവത്തിന് ഇന്നലെ തുടക്കമായി.ഭക്തിഗാനസുധയോടെയാണ് ആലപ്പുഴയുടെ സാംസ്‌കാരികോത്സവമായ ചിറപ്പിന് ദീപം തെളിഞ്ഞത്. 12 ദിവസം നീളുന്ന ഉത്സവം ഭീമയുടെ വകയായുള്ള ചിറപ്പോടെ 27ന്...

തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ അടച്ചുതുടങ്ങി

ആലപ്പുഴ: വേമ്പനാട്ടുകായലിന് കുറുകെ ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങി. ഇരുജില്ലകളും പത്തനംതിട്ടയും ഉള്‍പ്പെടുന്ന കുട്ടനാടന്‍മേഖലയിലെ നെല്‍കൃഷിയെ ലവണാംശമുള്ള കടല്‍വെള്ളത്തില്‍നിന്ന് സംരക്ഷിക്കാനാണ് ഷട്ടറുകള്‍ അടയ്ക്കുന്നത്. ഓരുവെള്ളം കയറി നെല്ലിന് ഭീഷണിയായെന്ന് കര്‍ഷകര്‍...

അടുക്കളവാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി മോഷ്ടാവ് സ്വര്‍ണവും പണവും കവര്‍ന്നു

തുറവൂര്‍: കുത്തിയതോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം. കോടംതുരുത്ത് അഭിരാമം വീട്ടില്‍ വിനോദിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 16.5 പവന്‍ ആഭരണവും 17,000 രൂപയും നഷ്ടമായി. വിനോദും ഭാര്യയും ഭാര്യയുടെ അമ്മയും...

ലേബര്‍ ബാങ്ക് പ്രഖ്യാപനത്തിലൊതുങ്ങി; തൊഴിലാളികളെ കിട്ടാനില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കൊച്ചുമോന്‍ വീയപുരം എടത്വ: കുട്ടനാട് അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ പുഞ്ച കൃഷി പുരോഗമിക്കവെ കൃഷി ജോലികള്‍ക്ക് തൊഴിലാളികളെ ലഭ്യമാവാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. പ്രളയാനന്തര കുട്ടനാട്ടില്‍ കഷ്ട നഷ്ടങ്ങള്‍ മറന്ന് പുഞ്ചകൃഷിയിറക്കി ഒന്നര മാസം വരെ...

എടത്വായില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

എടത്വ: തായങ്കരിക്കു സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. റോഡരികില്‍ കൂട്ടിയിട്ടിരുന്ന കരിങ്കല്‍ കൂനയില്‍ കയറി നിയന്ത്രണം വിട്ടു ബസ് മറിയുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. രാമങ്കരി സഹൃദയ സ്‌പെഷല്‍ സ്‌കൂളിന്റെ...

കുട്ടനാട്ടില്‍ നെല്‍പ്പാടങ്ങളില്‍ മത്സ്യക്കുളങ്ങളും കെട്ടിടങ്ങളും; കണ്ണടച്ച് അധികൃതര്‍; വയലുകള്‍ ഓര്‍മകളിലേക്ക്

ആലപ്പുഴ : നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും കുട്ടനാട് അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ വയല്‍ നികത്തല്‍ തകൃതിയായി നടക്കുന്നു. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ മേഖലളില്‍ പാടശേഖരങ്ങള്‍ക്കു രൂപമാറ്റം വരുത്തുന്നതെന്നും ആരോപണമുണ്ട്. വീയപുരം,എടത്വ,നിരണം,കടപ്ര,തലവടി,രാമങ്കേരി...

നിരോധിത കീടനാശിനികള്‍ നെല്‍പ്പാടങ്ങള്‍ കീഴടക്കുന്നു; നിസംഗതയോടെ കൃഷിവകുപ്പ്

സ്വന്തം ലേഖകന്‍ ആലപ്പുഴ :പുഞ്ചക്കൃഷി തുടങ്ങിയതോടെ നിരോധിത കീടനാശിനികള്‍ നെല്‍പ്പാടങ്ങള്‍ കീഴടക്കുന്നു.അധികൃതര്‍ ക്ക് ആകട്ടെ നിസ്സംഗതയും.പരിണിതഫലം മാരകരോഗങ്ങള്‍ക്ക് കീഴടങ്ങിയ ജീവിതവും. നിരോധിതമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടും നടപടിയെടുക്കാത്ത കൃഷിവകുപ്പിനെതിരെ എതിര്‍പ്പുമായി നാട്ടുകാരും രംഗത്തെത്തി. കൃഷിഭവന്‍മേഖല,ജില്ലാ,സംസ്ഥാനം എന്നീ...

ഗതകാലസ്മരണകളുണര്‍ത്തുന്ന അപ്പര്‍ കുട്ടനാട്ടിലെ ബോട്ട് ജെട്ടികള്‍ വിസ്മൃതിയിലേക്ക്

കൊച്ചുമോന്‍ വീയപുരം എടത്വ:ഗതകാല സ്മരണ ഉണര്‍ത്തുന്ന മാന്നാറിലെ ബോട്ടുജെട്ടി വിസ്മൃതിയിലായി. പ്രളയം ഒഴിഞ്ഞതോടെ ബോട്ടുജെട്ടി നാശത്തിന്റെ വക്കിലുമായി. പത്തനംതിട്ടആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പന്നായിക്കടവ് പാലത്തിന് കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് പമ്പാനദിക്ക് സമീപം ജലഗതാഗതവകുപ്പ്...

കൗമാര കലാപൂരത്തിന് നാളെ ആലപ്പുഴയില്‍ തുടക്കം

ആര്‍.രവികുമാര്‍ ആലപ്പുഴ:ജലോത്സവത്തിന്റെ നാടായ ആലപ്പുഴയില്‍ നാളെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു കൊടിയുയരും.സംസ്ഥാനത്തെ സ്‌കൂളുകളിലെ 10,000 കലാപ്രതിഭകളുടെ മികവാര്‍ന്ന പ്രകടനങ്ങള്‍ക്കാണ് ഇനി മൂന്നു നാള്‍ നെല്ലറയുടെ കവാടം വേദിയാകുക. കലാ സാംസ്‌കാരിക രംഗത്ത് നിറപ്പകിട്ടാര്‍ന്ന സംഭവനകള്‍...