27 C
Kerala
Thursday, February 20, 2020

കാലാവസ്ഥാ മാറ്റം: കശുമാവ് കര്‍ഷകര്‍ പ്രതിസന്ധിയില്‍

വെള്ളരിക്കുണ്ട്: കാലാവസ്ഥാ വ്യതിയാനം മലയോരത്തെ കശുമാവ് കര്‍ഷകര്‍കരെ ദുരിതത്തിലാക്കി. വിലയിടിവും ഉല്‍പ്പാദനകുറവുമാണ് കര്‍ഷകര്‍ക്ക് കനത്ത പ്രഹരമായത്. റബറിന്റെയും കുരുമുളകിന്റെയും വിലയിടിവു മൂലം ക്ലേശിച്ച കര്‍ഷകര്‍ക്ക് ഏക പ്രതീക്ഷ കശുവണ്ടിയിലായിരുന്നു. എന്നാല്‍ മിക്കസ്ഥലത്തും ഇത്തവണ കശുമാവുകള്‍...

ആരോഗ്യവും സൗഹൃദവും:കാസര്‍ഗോഡ് മാരത്തണ്‍- മാര്‍ച്ച് 10ന്

കാസര്‍ഗോഡ് : ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായി ഗുഡ്മോണിങ് കാസര്‍ഗോഡ് സംഘടിപ്പിക്കുന്ന നാലാമത് കാസര്‍കോട് മാരത്തണ്‍ മാര്‍ച്ച് പത്തിന്. രാവിലെ ആറ് മണിക്ക് മൊഗ്രാലില്‍ നിന്നാരംഭിക്കുന്ന പത്തര കിലോ മീറ്റര്‍ മാരത്തണ്‍ വിദ്യാനഗര്‍ മുനിസിപ്പല്‍...

ജനസാഗരം സാക്ഷിയായി 20 വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ വേദിയില്‍ ജില്ലയിലെ 20 വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു .റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍...

പെരിയ ഇരട്ടക്കൊലപാതകം: സിപിഎം ജില്ലാ നേതാക്കള്‍ക്കും എംഎല്‍എയ്ക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകം വ്യക്തികള്‍ തമ്മിലുള്ള പ്രാദേശിക പ്രശ്‌നം എന്ന് സിപിഎം ആവര്‍ത്തിക്കുന്നതിനിടെ, പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കും എംഎല്‍എയ്ക്കുമെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എയും സിപിഎം ജില്ലാ...

പെരിയ ഇരട്ടക്കൊല: മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധം രൂക്ഷം

കാഞ്ഞങ്ങാട്: കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധം രൂക്ഷം. കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ രൂക്ഷമായാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. മുഖ്യമന്ത്രി രണ്ടുവീടുകളും സന്ദര്‍ശിക്കുമെന്നാണ് കരുതിയത്. ഇവിടെ വന്നപ്പോള്‍...

ഭീതിയില്‍ നിന്നും കരകയറാതെ പെരിയയും കല്യോടും

പെരിയ: ഭീതിയില്‍ നിന്നും ഇനിയും കരകേറിയിട്ടില്ല പെരിയയും കല്യോടും. ഒച്ചയും ആളനക്കവുമില്ല. ചീറിപ്പായുന്ന പോലീസ് വാഹനങ്ങളും ക്യാമറക്കണ്ണുകളും മാത്രമാണ് എങ്ങും. കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ ഹാജര്‍കുറവായിരുന്നു. കുട്ടികളുടെ കണ്ണുകളില്‍...

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ഹീനമായ കൊലപാതകം: മുഖ്യമന്ത്രി

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ഹീനമായ കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് പാര്‍ട്ടി ഓഫീസിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയയിലെ ഇരട്ടക്കൊലപാതകത്തെ ഒരു തരത്തിലും ന്യായീകരിക്കില്ല. തെറ്റായ...

കൊല്ലപ്പെട്ടവരുടെ വീടുകളില്‍ ആശ്വാസവാക്കുകളുമായി മാര്‍ ജോസഫ് പാംബ്ലാനി

കാസര്‍കോട്: കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും വീട്ടില്‍ ആശ്വാസവാക്കുകളുമായി തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പാംബ്ലാനിയെത്തി. ബുധനാഴ്ച രാവിലെ ഇരുവരുടെയും വീടുകളിലെത്തിയ അദ്ദേഹം കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു. സംഭവത്തില്‍ സി.ബി.ഐ....

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാപാതകത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്ന് ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍ അറിയിച്ചു. രാവിലെ പത്തിന് കോട്ടച്ചേരിയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും....

പെരിയ ഇരട്ടക്കൊല: അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയിലേക്ക്

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കും. പൊലീസ് അന്വേഷണം കൃത്യമായി നടക്കില്ലെന്നും യഥാര്‍ത്ഥ പ്രതികള്‍ വെളിച്ചത്തെത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്....

സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ ദേവദാസും പതിനെട്ടുവര്‍ഷമായി മകനെ കാത്തിരിക്കുന്ന അമ്മയും

കാസര്‍ക്കോട്: കൃപേഷിനും ശരത്തിനും മുമ്പ് പെരിയയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായിട്ടുണ്ട്. മകന്റെ മരണത്തില്‍ മനോനില തെറ്റിയ അമ്മ 18 വര്‍ഷമായി വീടിന് പുറത്തിറങ്ങാതെ ഏകമകന്‍ തിരിച്ചുവരുന്നതും പ്രതീക്ഷിച്ച് ഇന്നും അബോധമനസുമായി...

കാസര്‍കോട് ഇരട്ടക്കൊല: എം എല്‍ എ കെ കുഞ്ഞിരാമനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

കാസര്‍ക്കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉദുമ എം എല്‍ എ കെ കുഞ്ഞിരാമനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. പ്രതികള്‍ സഞ്ചരിച്ച കാര്‍ ഉദുമ എം എല്‍ എയുടെ...

പീതാംബരന്റെയും ഭാര്യ മഞ്ജുവിന്റെയും മൊഴികളില്‍ വൈരുദ്ധ്യം; സി പി എം പ്രതിരോധത്തില്‍

സ്വന്തം ലേഖകന്‍ കാസര്‍ക്കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയെന്നുമാത്രമല്ല, ഇതുസംബന്ധിച്ച് പീതാംബരന്‍ പോലീസിനുനല്‍കിയ...

കാസര്‍കോട് ഇരട്ടക്കൊല: ആയുധങ്ങള്‍ കണ്ടെത്തി; അറസ്റ്റിലായ പീതാംബരന്‍ ആയുധങ്ങള്‍ തിരിച്ചറിഞ്ഞു

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാളും മൂന്ന് ഇരുമ്പു ദണ്ഡുകളുമാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. ആയുധങ്ങള്‍ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ തിരിച്ചറിഞ്ഞു. പീതാംബരനെ കല്ലിയോട് എത്തിച്ചാണ്...

വനം വകുപ്പ് ചെക്ക്‌പോസ്റ്റിനു നേരെ പെട്രോള്‍ബോംബ് ആക്രമണം

മംഗളൂരു: ചിക്കമഗലൂരു കുദ്രെമുഖിലെ വനം വകുപ്പ് ചെക്ക്പോസ്റ്റിനു നേരെ പെട്രോള്‍ബോംബ് ആക്രമണം. പുലര്‍ച്ചെ 3.30നാണ് ബോംബേറുണ്ടായത്. സംഭവസമയത്ത് ചെക്പോസ്റ്റില്‍ ജീവനക്കാരുണ്ടായിരുന്നില്ല. സ്‌ഫോടനത്തില്‍ രേഖകളും ഫയലുകളും കത്തിനശിച്ചു. നക്‌സല്‍ സാന്നിധ്യമുള്ള മേഖലയാണ് കുദ്രെമുഖ്. നക്‌സലൈറ്റുകളോ...

പെരിയ ഇരട്ടക്കൊല: കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ബഹളം

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലയെച്ചൊല്ലി കാഞ്ഞങ്ങാട് നഗരസഭയുടെ നാലാമത് ബജറ്റ് സമ്മേളനത്തില്‍ ബഹളം. പെരിയ കല്യോട്ടെ ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ പ്രമേയം പാസാക്കണമെന്ന് കൗണ്‍സില്‍ തുടങ്ങിയ ഉടന്‍ പ്രതിപക്ഷ നേതാവ് കെ മുഹമ്മദ്കുഞ്ഞി...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍; സംസ്‌കാര ചടങ്ങുകളില്‍ വന്‍ജനാവലി; പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി

കാസര്‍ക്കോട്: ഞായറാഴ്ച്ച രാത്രി സി പി എം പ്രവര്‍ത്തകര്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു്. രണ്ട് ബൈക്കുകളും കസ്റ്റഡിയിലുണ്ട്. അക്രമത്തിനു പിന്നില്‍ സി പി എമ്മാണെന്ന്...

പോക്‌സോ കേസില്‍ കോണ്‍ഗ്രസ് അധ്യാപക നേതാവിന് ഉപാധികളോടെ ജാമ്യം

ചെറുപുഴ: പോക്‌സോ കേസില്‍ കോണ്‍ഗ്രസ് അധ്യാപക നേതാവിന് ഉപാധികളോടെ ജാമ്യം. വിനോദയാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും അധ്യാപകനുമായ റോഷി ജോസിനാണ് ജില്ലാ അഡി. സെഷന്‍സ് കോടതി ഉപാധികളോടെ...

ജില്ലയിലെ 160 ഹെക്ടര്‍ തരിശു നിലങ്ങള്‍ നെല്‍കൃഷിക്ക് തയ്യാറായി

നീലേശ്വരം: പ്രളയാനന്തര കേരളത്തിലെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന പുനര്‍ജ്ജനി പദ്ധതിക്ക് ജില്ലയില്‍ മികച്ച പ്രതികരണം. ജില്ലയുടെ ലാറ്ററൈറ്റ് ഭൂമിയുടെ വരണ്ട പ്രകൃതിയില്‍ വ്യാപകമായി നെല്‍കൃഷിയിറക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറിയിരിക്കുകയാണ് കൃഷി...

കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

കാസര്‍കോട്: കല്ലിയോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ വൈകീട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍. സംഭവത്തെക്കുറിച്ച്...