27 C
Kerala
Thursday, February 20, 2020

ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസും നാട്ടുകാരും; അന്വേഷണം രാജസ്ഥാനിലേക്ക്

കൊല്ലം: കൊല്ലം ഓച്ചിറയില്‍ മാതാപിതാക്കളെ ആക്രമിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം യുവാവിനോടൊപ്പം പോയതാണെന്നുമാണ് പൊലീസും നാട്ടുകാരും പറയുന്നത്. അമ്മ വിളിച്ചിട്ടും കേള്‍ക്കാതെ പെണ്‍കുട്ടി കാറില്‍...

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ പോക്‌സോ ചുമത്തി; ബാംഗ്ലൂര്‍ പൊലീസിന്റെ സഹായം തേടി

കൊല്ലം: കൊല്ലം ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്റെ സഹായം തേടി. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളാ പൊലീസ്...

എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകണമെന്ന ആവശ്യം അധ്യാപിക അനുവദിച്ചില്ല; വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തി

കടയ്ക്കല്‍: എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ശുചിമുറിയില്‍ പോകണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടപ്പോള്‍ അധ്യാപിക അനുവദിച്ചില്ല. പിടിച്ചുനില്‍ക്കാനാകാതെ വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തി. കൊല്ലം കടയ്ക്കലില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ചൊവ്വാഴ്ചയായിരുന്നു വിവാദ...

ഭാര്യ മരിച്ചെന്ന് തെറ്റായസന്ദേശം; ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യയും

കൊല്ലം: രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ മരിച്ചെന്ന തെറ്റായ വാര്‍ത്ത അറിഞ്ഞ ഭര്‍ത്താവ് ജോലിസ്ഥലത്തെ ഫ്‌ലാറ്റില്‍ കുഴഞ്ഞു വീണു മരിച്ചു. മണിക്കൂറുകള്‍ക്കുശേഷം ഭാര്യയും മരിച്ചു. ഗുജറാത്തില്‍ കമ്പനി സൂപ്പര്‍വൈസറായ കൊല്ലം കൈതക്കോട്...

മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കി പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി; പെണ്‍കുട്ടിയെക്കുറിച്ച് വിവരമില്ല

കൊല്ലം : കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ മാതാപിതാക്കളെ അടിച്ചുവീഴ്ത്തി പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെയാണ് രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്....

കൊല്ലത്ത് രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു; ജാഗ്രതാ മുന്നറിയിപ്പ്

തെന്മല: കൊല്ലത്ത് സൂര്യാഘാതമേറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. തെന്മലയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താത്ക്കാലിക ജീവനക്കാരനായ ഷൈജു ഷാഹുല്‍ ഹമീദിനുമാണ് സൂര്യഘാതമേറ്റത്. സെയ്ദലിക്ക് മുഖത്തും ഷൈജുവിന്റെ...

വിചിത്രമായ ആചാരവുമായി കൊല്ലത്ത് ഒരു ക്ഷേത്രം; നടവരവ് 101 കുപ്പി മദ്യം

മലനട: വിചിത്രമായ ഒരു ആചാരം നടക്കുന്ന ക്ഷേത്രമുണ്ട് കൊല്ലം ജില്ലയില്‍. ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏക ദുര്യോധന ക്ഷേത്രമായ കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനട ക്ഷേത്രത്തില്‍. ക്ഷേത്രത്തില്‍ മാര്‍ച്ച് 22...

കൊല്ലം മണ്ഡലത്തിലെ ബാലകൃഷ്ണപിള്ള ഇഫക്ട്

പി.ഉദയകുമാര്‍ കൊല്ലം:കൊല്ലത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയെയും ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെക്കുറിച്ചും കുറിക്കാതെ തരമില്ല. അധികാരത്തിന് വേണ്ടി ഏതു ആയുധവും പിള്ള പുറത്തെടുക്കും. വഴിയില്‍ തടയണകെട്ടാന്‍വരുന്നത് സ്വന്തം മകനാണെങ്കില്‍ പെരുന്തച്ചനാകാനും പിള്ള ഒരുക്കമാണ്....

ബാലിക പീഡനം: പ്രതിക്ക് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

കൊല്ലം: അഞ്ചല്‍ വില്ലേജില്‍ തഴമേല്‍ മുറിയില്‍ വിജി വിലാസത്ത് വിജയ (58)നെ പോക്‌സോ വകുപ്പുകള്‍ പ്രകാരം ചാര്‍ജ്ജ് ചെയ്ത് കേസില്‍ പ്രതി കുറ്റക്കാരനാണെന്നുകണ്ട് പത്ത് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും...

കൊല്ലം മണ്ഡലം ഒരു തിരിഞ്ഞുനോട്ടം: എന്‍ ശ്രീകണ്ഠന്‍ നായരില്‍ തുടങ്ങി എന്‍.കെ പ്രേമചന്ദ്രനിലെത്തിനില്‍ക്കുന്നആര്‍.എസ്.പി

പി. ഉദയകുമാര്‍ കൊല്ലം: എന്‍ ശ്രീകണ്ഠന്‍ നായരില്‍ തുടങ്ങി എന്‍.കെ പ്രേമചന്ദ്രനിലെത്തി നില്‍ക്കുകയാണ് കൊല്ലം ലോക്‌സഭാ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രം. കൊല്ലത്തെ രാഷ്ട്രീയ ചരിത്രമെന്നത് ആര്‍.എസ്.പിയുടെ കൂടി തെരഞ്ഞെടുപ്പ് ചരിത്രമാണ്. കൊല്ലത്ത് ആര്‍.എസ്.പി എന്നാല്‍...

ജില്ലയില്‍ 20 ലക്ഷത്തിലേറെ വോട്ടര്‍മാര്‍; 1947 പോളിംഗ് സ്റ്റേഷനുകള്‍

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 20 ലക്ഷത്തിലേറെ വോട്ടര്‍മാര്‍. ജില്ലയിലെ 1947 പോളിംഗ് സ്റ്റേഷനുകളിലായാണ് ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23 നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ...

അയല്‍വാസിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും

കൊല്ലം: വാന്‍ വഴിയില്‍ ഇട്ട് വഴി തടഞ്ഞുവെന്നാരോപിച്ച് അയല്‍വാസിയെയും സഹായിയേയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ കോടതി ശിക്ഷിച്ചു. കൊല്ലം പുന്നത്തല തോപ്പില്‍ വീട്ടില്‍ അപ്പുക്കുട്ടന്‍ പിള്ള മകന്‍ അനില്‍കുമാറിനെയാണ് കോടതി 5...

ആലപ്പാട് കരിമണല്‍ ഖനനം: സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതിയില്‍ സമരസമിതിക്ക് അതൃപ്തി

ആലപ്പാട്: കരിമണല്‍ ഖനനത്തിന് എതിരെയുള്ള സമരം നൂറ്റി അന്‍പതാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതിയില്‍ തീരദേശവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് സമരസമിതി പറയുന്നത്. പഠനവും റിപ്പോര്‍ട്ടും വൈകുന്നതിന് പിന്നില്‍ കെഎംഎംഎല്‍ ഒത്തുകളിക്കുന്നുവെന്നും ആരോപണമുണ്ട്.ഖനനം...

മത്സ്യലഭ്യതയില്‍ കുറവ്; അന്യസംസ്ഥാന മത്സ്യലോബികള്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയ മത്സ്യം വിപണിയില്‍ വിറ്റഴിക്കുന്നു

പി. ഉദയകുമാര്‍ കൊല്ലം: ഒരു ഇടവേളക്ക് ശേഷം രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയ മത്സ്യം വിപണിയില്‍ വ്യാപകമാകുന്നു. മായം കലര്‍ന്ന മത്സ്യം വിറ്റഴിക്കുന്നതിനു പിന്നില്‍ വന്‍ ലോബിയാണ് പ്രവര്‍ത്തിക്കുന്നത്. അയില, മത്തി, ചൂര, നെത്തോലി, കൊഞ്ച്, ഞണ്ട്...

ദേശിംഗനാടിനെ യാഗശാലയാക്കി പുതിയകാവിലമ്മക്ക് പൊങ്കാല

കൊല്ലം: ദേശിംഗനാടിനെ യാഗശാലയാക്കി കൊല്ലം പുതിയകാവിലമ്മക്ക് ആയിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. രാവിലെ 10നു ശ്രീകോവിലില്‍ നിന്നു കൊളുത്തിയ അഗ്നി ക്ഷേത്രത്തിനു മുമ്പില്‍ സജ്ജമാക്കിയ നിലവിളക്കിലേക്കു ക്ഷേത്ര മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി...

ഓച്ചിറ പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റിന്റെയും മുന്‍പ്രസിഡന്റിന്റെയും അനുയായികള്‍ തമ്മില്‍ കയ്യാങ്കളി

കരുനാഗപ്പള്ളി: ഓച്ചിറ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിന്റെ മുറിയില്‍ വാക്കുതര്‍ക്കവും, കയ്യാങ്കളിയും നടന്നു. ഓച്ചിറ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടന്ന ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പുതിയ പ്രസിഡന്റ് അധികാരം ഏറ്റെങ്കിലും പഴയ പ്രസിഡന്റിനെ അനുകൂലിക്കുന്ന മെമ്പര്‍മാരും...

കാഴ്ചയുടെ ഉത്സവമായി പുത്തൂര്‍ ഗവ.സ്‌കൂളിലെ റെലിഷ് ബിനാലെ

പുത്തൂര്‍: പുത്തൂര്‍ ഗവ. സ്‌കൂളിലെ റെലിഷ് ബിനാലെ കാഴ്ചയുടെ ഉത്സവമായി. കലയുടെ വേറിട്ട കാഴ്ചയായി റെലിഷ് ബിനാലെ പാഠ്യ വിഷയങ്ങളോടൊപ്പം സാമൂഹിക വിഷയങ്ങളും പ്രതിപാദിക്കുന്ന ഇന്‍സ്റ്റാളേഷനുമായി ജനശ്രദ്ധ നേടി. ബേപ്പൂര്‍ സുല്‍ത്താന് പ്രണാമം അര്‍പ്പിച്ചു...

രഞ്ജിത്തിന്റെ കൊലപാതകം: ഒളിവിലായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കൊല്ലം: കൊല്ലം തേവലക്കരയില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ള അറസ്റ്റില്‍. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ സരസന്‍പിള്ളയെ ഇന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വൈകാതെ ഇയാളുടെ...

ചിതറ കൊലപാതകം: സഹോദരന്റെ മൊഴിയെ തള്ളി സാക്ഷിയുടെ മൊഴി

കൊല്ലം: കൊല്ലം ചിതറയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ ബഷീറിന്റെ കൊലപാതക കേസില്‍ സാക്ഷികളുടെ മൊഴികളില്‍ വൈരുദ്ധ്യം. ബഷീറിന്റെ സഹോദരന്റെ മൊഴിയെ തള്ളിയാണ് ദൃക്‌സാക്ഷിയായ ഷാഹിദ രംഗത്ത് വന്നിരിക്കുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യവും...

കപ്പവില്‍പനയ്ക്കിടെ അടിപിടി; പ്രതികാരം തീര്‍ക്കാന്‍ കുളിച്ചുകൊണ്ടിരിക്കെ വീട്ടില്‍ കയറി കുത്തി;ചിതറ കൊലപാതകകേസിലെ പ്രതിയുടെ മൊഴി

കൊല്ലം: ചിതറയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബഷീറിന്റെ കൊലപാതകം വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്ന് പ്രതിയുടെ മൊഴി. കപ്പ വില്‍പ്പനയ്ക്കിടെ അടിപിടിയുണ്ടായിരുന്നു. കൊല്ലപ്പെട്ട ബഷീര്‍ തന്നെ മര്‍ദിച്ചിരുന്നെന്നും അതിന്റെ പ്രതികാരം തീര്‍ക്കാനാണ് താന്‍ വീട്ടിലേക്ക് വന്നതെന്നുമാണ് ഷാജഹാന്‍...