31.6 C
Kerala
Friday, November 22, 2019

ഫണ്ടില്ല; റെയില്‍വേയില്‍ ശുചീകരണമടക്കം പ്രതിസന്ധിയില്‍

പാലക്കാട്: ഫണ്ട് അനുവദിക്കാത്തതിനെത്തുടര്‍ന്നു റെയില്‍വേയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍. പ്രധാന പദ്ധതികള്‍ ഒഴികെ സാധാരണ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏതാണ്ടു സ്തംഭനത്തിലായി. പണം അനുവദിക്കാത്തതിനെത്തുടര്‍ന്നു പാലക്കാട് ഡിവിഷനില്‍ മംഗളൂരു സ്‌റ്റേഷനിലെ ശുചീകരണം കഴിഞ്ഞ...

ഒന്ന് ലീവെടുക്കൂ….. പ്ലീസ്; സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്നത് കാത്ത് എം പാനലുകാര്‍

പാലക്കാട്: ആളുകള്‍ ജോലിക്കു വിളിക്കുന്നതും കാത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ നില്‍ക്കും പോലെ ഒരാഴ്ചയായി എംപാനല്‍ കണ്ടക്ടര്‍മാര്‍ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കു മുന്നില്‍ കാത്തുനില്‍ക്കുകയാണ് ഊഴവും കാത്ത്. തിരിച്ചെടുത്ത എംപാനല്‍ ജീവനക്കാരെ സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്ന...

കൂട്ടുപാത ജംങ്ക്ഷനില്‍ റോഡ് പണി നിലച്ചു; ദുരിതം പേറി നാട്ടുകാര്‍

ലക്കിടി: ലക്കിടി കൂട്ടുപാത ജംക്ഷനില്‍ റോഡ് പണി നിലച്ചു, നാട്ടുകാര്‍ ദുരിതം പേറുന്നു. മൂന്നു മാസങ്ങള്‍ മുമ്പ് ആരംഭിച്ച റോഡ് നവീകരണം നിലച്ചതോടെ യാത്രക്കാരും, വ്യാപാരികളും, കാല്‍നടയാത്രക്കാരും പൊറുതിമുട്ടുന്നു. പൊതുമരാമത്ത് വകുപ്പ് ഒന്നരക്കോടി രൂപ...

കാട്ടുചോലയ്ക്ക് കുറുകേ പാലംനിര്‍മാണം വൈകുന്നു; ആദിവാസികള്‍ സമരത്തിന്

മംഗലംഡാം: വനത്തിനുള്ളില്‍ കടപ്പാറ തളികകല്ലില്‍ പോത്തംതോട് കാട്ടുചോലയ്ക്ക് കുറുകേ പാലം നിര്‍മാണം വൈകുന്നതിനെതിരെ ആദിവാസികള്‍ സമരത്തിന് ഒരുങ്ങുന്നു. കടപ്പാറയില്‍നിന്നും തളികകല്ല് കോളനിയിലേക്കുള്ള റോഡുപണി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഈ റോഡില്‍ പാലംപണി അനിശ്ചിതമായി നീണ്ടുപോകുന്ന...

വേനല്‍ച്ചൂട് കനക്കുന്നു: കരുതല്‍ വേണമെന്ന് അധികൃതര്‍

പാലക്കാട് : വേനല്‍ച്ചൂട് കനക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകള്‍ പ്രതിരോധനടപടികള്‍ ശക്തമാക്കി. ഇതുപ്രകാരം ആരോഗ്യം, വാട്ടര്‍ അതോറിറ്റി, മൃഗസംരക്ഷണം വകുപ്പുകള്‍ മുന്‍കരുതലുകള്‍ പുറപ്പെടുവിക്കുന്നതിന് പുറമെ ബോധവല്‍ക്കരണ പരിപാടികളും ജില്ലയില്‍ നടത്തിവരികയാണ്. കുടിവെള്ളവിതരണം തടസ്സപ്പെടാതിരിക്കാന്‍...

ബൈക്ക് റേസിങ്ങില്‍ മിന്നി പാലക്കാട്

പാലക്കാട്: പരിശീലനത്തിനിടെ പരുക്കേറ്റ വിരലുമായി മത്സരിച്ച മലയാളിക്കു ചെന്നൈയില്‍ നടന്ന ഓള്‍ ഇന്ത്യ എന്‍ട്യൂറന്‍സ് ബൈക്ക് റേസിങ് ചാംപ്യന്‍ഷിപ്പില്‍ 3ാം സ്ഥാനം. പാലക്കാട് ന്യൂ സിവില്‍ നഗര്‍ സൈന്‍ അപ്പാര്‍ട്‌മെന്റില്‍ ശകുന്തളയുടെ മകന്‍ വി.എം.അക്ഷയ്...

ചൂട് കൂടിയാല്‍ ആനകള്‍ ചൂടാവും

ഒറ്റപ്പാലം: ക്രമാതീതമായി കുതിച്ചുയരുന്ന താപനില ആനകള്‍ക്കു ഭീഷണിയാകുന്നു. ഉത്സവകാലത്തെ കൊടുംചൂട് നാട്ടാനകളില്‍ സ്വഭാവ മാറ്റത്തിനും വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് ആശങ്ക. പരമാവധി 38 ഡിഗ്രി ചൂട് താങ്ങാനുള്ള ശേഷി മാത്രമുള്ള ജീവിയാണ് ആന. വിയര്‍പ്പു...

പാലക്കുഴിയില്‍ പുലിയിറങ്ങി; ആടിനെ കൊന്നു

വടക്കഞ്ചേരി: പാലക്കുഴിയില്‍ പുലിയിറങ്ങി ആടിനെ കൊന്നു. ഇന്നലെ രാത്രി പാലക്കുഴി പുത്തന്‍വീട്ടില്‍ മനോജിന്റെ 2 ആടുകളെ പുലി പിടിച്ചു. ഒന്നിനെ കൊന്നു. ഒരെണ്ണം പരുക്കുകളോടെ രക്ഷപ്പെട്ടു. ശബ്ദം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നു വീട്ടുകാര്‍ ബഹളം...

പയ്യലൂരിലെ സ്വര്‍ണക്കവര്‍ച്ച; പള്‍സര്‍ സുലൈമാന്‍ പിടിയില്‍

കൊല്ലങ്കോട്: പയ്യലൂരിലെ വീട്ടില്‍ നിന്നു 48 പവന്‍ സ്വര്‍ണവും 40,000 രൂപയും കവര്‍ന്ന കേസില്‍ പള്‍സര്‍ സുലൈമാനെന്ന കണ്ണമ്പ്ര സുലൈമാന്‍ (52) പിടിയില്‍. മുന്നൂറോളം മോഷണക്കേസുകളിലായി പിടിക്കപ്പെട്ടു 15 വര്‍ഷത്തോളം ജയിലില്‍ കിടന്നയാളാണു...

അധികൃതരുടെ കണ്ണില്‍ പൊടിയിട്ട് മണ്ണാര്‍ക്കാട് മണ്ണെടുപ്പ് സജീവം

മണ്ണാര്‍ക്കാട്: താലൂക്ക് സഭ തീരുമാനവും കാറ്റില്‍ പറത്തി മണ്ണാര്‍ക്കാട്ട് വീണ്ടും മണ്ണ് കടത്ത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും മണ്ണ് വ്യാപകമായി കടത്തുന്നുണ്ട്. അനുമതിയോടെയും ഇല്ലാതെയും കടത്ത് വ്യാപകമാണ്. വീടിന്റെ തറ നിറക്കാനാണ് കടത്തെന്നാണ് പറയുന്നതെങ്കിലും...