35 C
Kerala
Thursday, February 20, 2020

ഒറ്റമുറി ഇരുട്ടില്‍ പാര്‍ക്കാന്‍ ആറ് പേരും ആടും, താറാവും; തങ്കമണിയുടെ ജീവിതം ദയനീയം

വിജൊ ജോര്‍ജ്ജ് അന്തിക്കാട്: കരളലിയിപ്പിക്കുന്ന കാഴ്ചകളാണ് അന്തിക്കാട് തങ്കമണിയുടെ വാസസ്ഥലത്ത് ചെന്നാല്‍. പ്രളയത്തില്‍ പെട്ട് ഉണ്ടായിരുന്ന വീട് നഷ്ടപ്പെടുകയും ഇപ്പോള്‍ ചൂടും കൂടി കനത്തതോടെ ഒരു കുഞ്ഞു മുറിയില്‍ ആറ് പേരും, രണ്ടു ആടും,...

ഹൃദയം തുറന്ന് രാഹുല്‍; നെഞ്ചോട് ചേര്‍ത്ത് മത്സ്യത്തൊഴിലാളികള്‍

തൃശൂര്‍: പൊള്ളയായ കപട വാഗ്ദാനങ്ങള്‍ താന്‍ നല്‍കാറില്ലെന്ന് രാഹുല്‍ഗാന്ധി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളി മന്ത്രാലയം രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിനിടയിലാണ് രാഹുല്‍, മോദിയുടെ വാഗ്ദാനലംഘനങ്ങളെ പരോക്ഷമായി പരാമര്‍ശിച്ച് താന്‍ കപട വാഗ്ദാനങ്ങള്‍...

പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ക്ക് ധനസഹായം ലഭിച്ചില്ല; കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരണത്തിലേക്ക്

സിജൊ കൊടകര കൊടകര: ആളൂര്‍ പഞ്ചായത്തിലെ തുരുത്തിപ്പറമ്പില്‍ 9,10 വാര്‍ഡുകളിലെ ജനങ്ങള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തെയ്യാറെടുക്കുന്നു. പലവീടുകളും ചുമരുകള്‍ വിണ്ട് ബലക്ഷയ ആശങ്കയിലാണ്. പ്രളയത്തില്‍ വെള്ളം കയറി മുങ്ങിയ വീടുകളുടെ മെയ്ന്റനന്‍സ് തുക ലഭിക്കാന്‍...

ആനാപ്പുഴ അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ദേശീയാംഗീകാരം

തൃശൂര്‍: ആധുനിക ചികിത്സാ രംഗത്ത് മികച്ച ഗുണനിലവാരം പുലര്‍ത്തിയതിന് കൊടുങ്ങല്ലൂര്‍ ആനാപ്പുഴ അര്‍ബന്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് ദേശീയാംഗീകാരം. ഈ രീതിയില്‍ ദേശീയ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ അര്‍ബന്‍ ഹെല്‍ത്ത് സെന്ററായി ആനാപ്പുഴ അര്‍ബര്‍ പ്രാഥമികാരോഗ്യകേന്ദ്രം. ആരോഗ്യ...

ജൈവ പച്ചക്കറിക്കൃഷി ഗാഥയുമായി വരവൂര്‍ എല്‍.പി സ്‌കൂള്‍

മനോജ് കടമ്പാട്ട് വടക്കാഞ്ചേരി: ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വരവൂര്‍ ഗവ.എല്‍.പി.സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം.ബി.പ്രസാദ് മാസ്റ്ററിന്റെ നേതൃത്വത്തില്‍ കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും, പി ടി എ, എം.പി.ടി.എ, എസ്.എം.സി, ഒ.എസ്.എ, അംഗങ്ങളും, പഞ്ചായത്ത്...

വെള്ളമില്ലാത്ത കനാലില്‍ ചായ തിളപ്പിച്ച് പ്രതിഷേധിച്ചു

കൊടകര: മറ്റത്തൂര്‍ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലും മറ്റത്തൂര്‍ കനാലില്‍ വെള്ളം എത്തിക്കാന്‍ പഞ്ചായത്ത് അധികാരികള്‍ ശ്രമിക്കാത്തതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കനാലില്‍ ചായ തിളപ്പിച്ച് പ്രതിഷേധിച്ചു. പലവട്ടം...

സോളാര്‍ വേലിക്കും തടയിടാനാകാതെ കാട്ടാനശല്യം; ആശങ്കയൊഴിയാതെ മലയോര കര്‍ഷകര്‍

സിജൊ കൊടകര കോടാലി: രണ്ടുവര്‍ഷത്തോളമായി തുടരുന്ന കാട്ടാനശല്യത്തിന് തടയിടാനാകാത്തത് മലയോരവാസികള്‍ ആശങ്കയില്‍. കാട്ടാനശല്യത്തിന് തടയിടാനായി സ്ഥാപിച്ച സോളാര്‍ലിയിലൂടെ വൈദ്യുതി പ്രവഹിപ്പിക്കാത്തതിനാല്‍ കാട്ടാനകള്‍ തകര്‍ത്ത് കളയുകയാണ്. തടയിടാനായി നിര്‍മിച്ച പദ്ധതികള്‍ പരാജചയപ്പെട്ടതോടെ ജനവാസമേഖലയില്‍ കാട്ടാനകള്‍ നാശം വിതക്കുന്നത്...

മാവോയിസ്റ്റ് – പോലീസ് ഏറ്റുമുട്ടല്‍: വനാതിര്‍ത്തികളില്‍ നിരീക്ഷണം

തൃശൂര്‍: വയനാട്ടില്‍ മാവോയിസ്റ്റ് സംഘവുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത. കഴിഞ്ഞ ദിവസം രാത്രിയില്‍ വയനാട് വൈത്തിരി ലക്കിടി റിസോര്‍ട്ടില്‍ മാവോയിസ്റ്റ് സംഘവും പോലീസും തമ്മില്‍ നടന്ന വെടിവെയ്പ്പില്‍...

വായ്പ നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; അഞ്ചംഗസംഘം അറസ്റ്റില്‍

തൃശൂര്‍: ഈടില്ലാതെ കോടികളുടെ വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ വിദ്യാര്‍ത്ഥികളടക്കമുള്ള യുവ സംഘത്തെ പോലീസ് അറസ്റ്റ്‌ചെയ്തു. മലപ്പുറം പാണ്ടിക്കാട് കേളപ്പറമ്പ് പുത്തിലത്ത് രാഹുല്‍, റാന്നി സ്വദേശി ജിബിന്‍ ജീസസ് ബേബി, കോട്ടയം...

ആഢംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് കോടികളുടെ തട്ടിപ്പ്

കോഴിക്കോട് : റെന്റ് എ കാര്‍ സ്ഥാപനത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് കോടികളുടെ തട്ടിപ്പ്. കാറുടമകളുടെ പരാതിയില്‍ ആലുവകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പാന്‍ കാര്‍ എന്ന റെന്റ് എ...

ഉടമയും കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒത്തുകളി: റോഡുപണിയുടെ മറവില്‍ പാടം പറമ്പാക്കിയെന്ന്

കൊടകര: റോഡുപണിയുടെ മറവില്‍ കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെ മണ്ണിട്ട് നികത്തി പാടം പറമ്പാക്കിയെന്ന് യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൊടകര വെള്ളിക്കുളങ്ങര റോഡിനോട് ചേര്‍ന്ന് അവിട്ടപ്പിള്ളിക്കും ചുങ്കാലിനുമിടയിലെ പാടമാണ് റോഡുപണിയുടെ മറവില്‍...

കടക്കെണി: തൃശൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി

തൃശൂര്‍: മാളയില്‍ കടബാധ്യതയെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാറാശ്ശേരി പോളിന്റെ മകന്‍ ജിജോ പോള്‍ ആണ് മരിച്ചത്. ജിജോയെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലക്ഷങ്ങളുടെ കടബാധ്യത...

മാള പള്ളിപ്പുറം കോട്ടമുറി റോഡ് നിര്‍മ്മാണം: വിജിലന്‍സ് അന്വേഷിക്കണം

മാള:മാള പള്ളിപ്പുറം കോട്ടമുറി റോഡ് നിര്‍മ്മാണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാള പള്ളിപ്പുറം സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ഷാന്റി ജോസഫ് തട്ടകത്ത് വിജിലന്‍സില്‍ പരാതി നല്‍കി. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും...

നീര്‍ച്ചാലുകള്‍ മണ്ണിട്ട് നികത്തുന്നതായി പരാതി

അന്തിക്കാട്: സ്വാഭാവിക നീര്‍ച്ചാലുകള്‍ മണ്ണിട്ട് നികത്തുന്നതായി പരാതി. കുറുംബിലാവ് വില്ലേജില്‍ കൊറ്റംകോട് പാലത്തിനു സമീപമുള്ള 4 മീറ്റര്‍ വീതിയുള്ള നീര്‍ച്ചാലാണ് സ്വകാര്യ വ്യക്തികള്‍ കെട്ടിടാവശിഷ്ടങ്ങളും മണ്ണും ഇട്ട്‌നികത്തി 5 മീററര്‍ വീതിയില്‍ വഴി...

പാടത്ത് മതില്‍കെട്ടാന്‍ ശ്രമം: നാട്ടുകാര്‍ തടഞ്ഞു

ചാലക്കുടി: മാര്‍ക്കറ്റ് റോഡില്‍ വെടിക്കെട്ട് പാടത്ത് അനധികൃതമായി മതില്‍ കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പാടത്ത് സ്ഥിതി ചെയ്യുന്ന കുളത്തിനോട് ചേര്‍ന്നുള്ള സ്ഥലമാണ് അനുമതിയുണ്ടെന്നും പറഞ്ഞ് മതില്‍ കെട്ടി തിരിക്കാനുള്ള ശ്രമമാണ്...

ഉത്സവക്കാഴ്ചയുടെ മികവില്‍ ആരവം തീര്‍ത്ത് ഉത്രാളിപ്പൂരം

വടക്കാഞ്ചേരി: ഉത്സവ പ്രേമികളുടെ ആരവത്തിലമര്‍ന്ന് ഉത്രാളി പൂരം വര്‍ണാഭമായി. നാട്ടാന സൗന്ദര്യത്തിന്റെചൂരും, വാദ്യഗോപുരത്തിന്റെ മികവും, കരിമരുന്നാരവത്തിന്റെ ആകാശ കാഴ്ച്ചകളും മതിവരുവോളം ആസ്വദിച്ചു ഉത്സവ പ്രേമികള്‍. ഇന്നലെ കാലത്ത് 11.30 ന് എങ്കക്കാടാണ് വാദ്യഘോഷങ്ങള്‍ ആദ്യം...

ഉത്രാളിപ്പൂരം ഇന്ന്: വൈവിധ്യങ്ങള്‍ ഒരുക്കാന്‍ ദേശങ്ങള്‍

വടക്കാഞ്ചേരി : മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രോത്സവങ്ങളിലൊന്നായ ഉത്രാളി പൂരം ഇന്ന് . വടക്കാഞ്ചേരി , കുമരനെല്ലൂര്‍ , എങ്കക്കാട് ദേശങ്ങള്‍ മത്സരിച്ചൊരുക്കുന്ന പൂരകാഴ്ചകള്‍ ഒരു ജനതയുടെ ആവേശ നിമിഷങ്ങളാകും. ഞായറാഴ്ച മൂന്ന് ദേശങ്ങളും സംയുക്തമായൊരുക്കിയ...

പഞ്ചവടി കടപ്പുറത്ത് കടലാമകള്‍ വിരിഞ്ഞിറങ്ങി

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ എടക്കഴിയൂര്‍ പഞ്ചവടി കടപ്പുറത്ത് കടലാമകള്‍ വിരിഞ്ഞിറങ്ങി. ഈ സീസണില്‍ ആദ്യം കൂടുവച്ച കടലാമയുടെ തൊണ്ണൂറ്റി ഒന്ന് മുട്ടകളില്‍ എണ്‍പത്തിയൊന്ന് കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. ഗുരുവായൂര്‍ ഗ്രീന്‍ ഹാബിറ്റാറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടര്‍ട്ടില്‍...

വൃദ്ധയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു

തൃശൂര്‍: കുരിയച്ചിറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു. ആക്രമണത്തില്‍ വയോധികയുടെ പല്ല് കൊഴിഞ്ഞ് വീണു. കോയിക്കര വീട്ടില്‍ ദേവസി ഭാര്യ റോസിയെ ആക്രമിച്ചാണ് രണ്ടര പവന്റെ മാല കവര്‍ന്നത്. പള്ളിയില്‍ നിന്ന്...

പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

വടക്കാഞ്ചേരി : ഉത്രാളി പൂരത്തോടനുബന്ധിച്ച് നഗരസഭ ആരോഗ്യ വിഭാഗം പട്ടണത്തിലെ ഹോട്ടലുകള്‍, ബേക്കറികള്‍ , ശീതളപാനീയ വില്‍പ്പനശാലകള്‍ എന്നിവയില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും, ഉപയോഗശൂന്യമായ തുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ഏഴ് ഹോട്ടലുകളില്‍ നിന്നാണ്...