കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസ്-ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിനെ തെരഞ്ഞെടുത്തു. യുഡിഎഫിലെ സോഫി ജോസഫ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചോറ്റി ഡിവിഷൻ അംഗമാണ് മറിയാമ്മ.
എൽഡിഎഫിലെ പി.ജി.വസന്തകുമാരിയെ പരാജയപ്പെടുത്തിയാണ് മറിയാമ്മ വിജയം നേടിയത്. മറിയാമ്മയ്ക്ക് 10 വോട്ടുകളും വസന്തകുമാരിക്ക് അഞ്ച് വോട്ടുകളും ലഭിച്ചു. ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലവിലുണ്ടെങ്കിലും വോട്ടെടുപ്പിൽ ഇത് പ്രതിഫലിച്ചില്ല.
കോൺഗ്രസിന് ഏഴും ജോസ് വിഭാഗത്തിന് രണ്ടും ജോസഫ് വിഭാഗത്തിന് ഒരംഗവുമാണ് നിലവിലുള്ളത്. എൽഡിഎഫിലെ അഞ്ച് അംഗങ്ങളിൽ നാലും സിപിഎമ്മിൽ നിന്നുള്ളവരാണ്. ഒരംഗം സിപിഐയിൽ നിന്നാണ്.
യുഡിഎഫിലെ കരാര്‍...
ആലുവയിൽ ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച് രക്ഷപ്പെടാൻ പ്രവാസിയുടെ ശ്രമം
https://youtu.be/W8mmp7INKCw