29.8 C
Kerala
Monday, April 29, 2024

വേദനിക്കുന്ന കോടീശ്വരന്മാർ ജപ്പാനിൽ: പുതിയ തട്ടിപ്പുമായി ‘എഫ് ബി ഫ്രണ്ട്‌സ്’

കൊച്ചി: സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട വിദേശികൾ പണം തട്ടിയെടുക്കുന്നത് വർധിച്ച് വരുന്നതായി റൂറൽ പോലീസ് റിപ്പോർട്ട്. കേരളത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനായി അതിസമ്പന്നനായ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധം ആരംഭിക്കുന്നത്. ഇത് തട്ടിപ്പിന് വഴിയൊരുക്കലാണെന്നും ജാഗ്രത വേണമെന്നും ജില്ലാ മേധാവി കെ കാർത്തിക് മുന്നറിയിപ്പ് നൽകി. മാന്യമായ പെരുമാറ്റം, ആകർഷകമായ സംസാരരീതി എന്നിവയിലൂടെ നിരന്തരം വീഡിയോ കോൾ ചെയ്ത് ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് ആദ്യം നടക്കുക. അതിസമ്പന്നനാണെന്ന് ധരിപ്പിക്കാനായി വലിയവീടും എസ് സ്റ്റേറ്റുകളും ഓൺലൈനിലൂടെ കാണിക്കുന്നതാണ് അടുത്ത രീതി. ഇങ്ങനെ ഒരു...

99 -ാം പിറന്നാൾനിറവില്‍ ആലുവനഗരസഭ

ആലുവ: കൊവിഡ് മഹാമാരിക്കിടെ സംസ്ഥാനത്തെ ഏറ്റവും ചെറിയ നഗരസഭയായ ആലുവക്ക് ഇന്ന് 99 -ാം പിറന്നാൾ. 1921 സെപ്തംബർ 15നാണ് ഖാൻ സാഹിബ് എം.കെ. മക്കാർപിള്ളയുടെ നേതൃത്വത്തിൽ ആദ്യ ഭരണ സമിതി ചുമതലയേറ്റത്. ആദ്യ ജനകീയ കൗൺസിൽ 1925 ജനുവരിയിൽ എൻ.വി. ജോസഫിന്റെ നേതൃത്വത്തിലാണ്. നഗരസഭക്ക് നികുതി അടക്കുന്നവർക്കായിരുന്നു വോട്ടവകാശം. വാർഡുകളിൽ 40ൽ താഴെ വോട്ടർമാർ മാത്രം. ആദ്യ നോമിനേറ്റഡ് ഭരണ ചെയർമാൻ ഉൾപ്പെട 23 തവണകളിലായി 17 പേരാണ് നഗരസഭ ചെയർമാനായത്. ഖാൻ സാഹിബ് മത്സരിച്ചും ചെയർമാനായി. ആദ്യകാലങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായിട്ടായിരുന്നു...
Ours Special