33.2 C
Kerala
Tuesday, May 7, 2024

അജ്ഞാത മൃതദ്ദേഹങ്ങളെ നിങ്ങൾ തിരിച്ചറിയാം -ചൂണ്ടുവിരലായി UNKNOWN പരമ്പര

ആലുവ: കാൽനൂറ്റാണ്ടുകാലം ആലുവ മേഖലയിലെ അജ്ഞാത മൃതദേഹങ്ങളുടെ ചിത്രം പകർത്തുന്ന ഫോട്ടോഗ്രാഫർ അവരുടെ മേൽവിലാസം തേടി ഇറങ്ങുന്നു. ആലുവ സ്വദേശിയും ഫോട്ടോണിക്സ് സ്റ്റുഡിയോ ഉടമയുമായ ടോമി തോമസാണ് പോലീസിലെ ജീവിതാനുഭവങ്ങളും  ചിത്രങ്ങളും അടിസ്ഥാനമാക്കി 'അൺനോൺ ' എന്ന പേരിൽ യൂടൂബിൽ അന്വേഷണ പരമ്പര ഒരുക്കുന്നത്. https://youtu.be/-jbk-MyAuzQ?t=11 പരമ്പരയുടെ ടീസർ ഇന്നലെ രാത്രി പുറത്തിറക്കി. ടോമി ചിത്രീകരിച്ചിട്ടുള്ള യഥാർത്ഥ വീഡിയോ ഫയലുകളും ഫോട്ടോകളുമാണ് ഇതിനായി ഉപയോഗിക്കുക. പെരിയാറിൻെറ തീരത്ത് വന്നടിയുന്ന മൃതദ്ദേഹങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് ആദ്യം ഉണ്ടാവുകയെന്ന് ടോമി പറഞ്ഞു. താനെടുത്ത ചിത്രങ്ങളിൽ 90 ശതമാനം മൃതദ്ദേഹങ്ങളും ...

പിറന്നാൾ ദിവസം ഗാനങ്ങൾ സമ്മാനമായി നൽകി പെൺമക്കൾ

M K RAVI
ആലുവ: ''മനസ്സിൽ വിരിയുന്ന മധുരസ്വപ്നങ്ങളേ.... മറക്കാൻ കഴിയുമോ.... ''  എന്ന് സ്പീക്കറിലൂടെ ഗാനധാര ഒഴുകിയെത്തിയപ്പോൾ   അശ്രുബിന്ദുക്കൾ പൊഴിച്ചാണ്  പെൺമക്കളെ രവി  നന്ദിയറിയിച്ചത്. തൻെറ വരികൾക്ക് സംഗീതത്തിൻെറ അനശ്വരത ലഭിക്കണമെന്ന അഭിലാഷം പൂവിട്ട നിമിഷം കൂടിയായിരുന്നത്. പിതാവിന്റെ ജീവിതാഭിലാഷം എണ്പത്തിരണ്ടാം വയസ്സിൽ  നിറവേറ്റുകയായിരുന്നു രവിയുടെ പെണ്മക്കൾ. ഇടപ്പള്ളി ഉണ്ണിച്ചിറ സ്വദേശിയായ എം കെ രവിയുടെ പെണ്മക്കളാണ് ജീവിത സായാഹ്നത്തിൽ പിതാവിൻറെ വ്യത്യസ്തമായ രീതിയിൽ   ആഗ്രഹം  നിറവേറ്റിയത്. പിതാവിൻറെ മൂന്ന് വ്യത്യസ്ത ഗാന രചനകൾക്ക് സംഗീത സംവിധാനം ചെയ്യിച്ചാണ് ഓണക്കാലത്തെ പിറന്നനാളാഘോഷം മക്കളായ ജിജി കിഷോർ, രജി ഷിബു...
Ours Special