നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുതിർന്ന പ്രവർത്തകനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഷാഹുൽ ഹമീദ് സിംഗപ്പൂരിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും നിയമപരമായും, നിയമവിരുദ്ധമായുംഫണ്ട്സംഘടിപ്പിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസി പറഞ്ഞു.
സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട ഹമീദിനെ മധുരയിൽ വിമാനമിറങ്ങിയപ്പോൾ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. ഡൽഹി കോടതിയിൽ ഹാജരാക്കിയ ഇയാളെ 10 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു.