ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് സൊലൂഷൻസും സി.എം.ആർ.എലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻകർത്തയെ എൻഫോഴ്സസ്മെന്റ്റ് ഡയറക്ടേറ്റ് (ഇ.ഡി) സംഘം ചോദ്യം ചെയ്തു..ആലുവ പറവൂർ കവലയിലെ വീട്ടിലെത്തിയാണ് ഇ.ഡി.സംഘം ചോദ്യം ചെയ്യുന്നത്. കർത്തയോട് രണ്ടു തവണ ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. തുടർന്നാണ് ഇഡിസംഘം കർത്തയുടെ വീട്ടിൽ എത്തിയത്.45 മിനിറ്റോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. വീട്ടിൽ നിന്ന് ചില രേഖകൾ ഇഡി കസ്റ്റഡിയിൽ എടുത്തു. ഉച്ചയ്ക്ക് 1.30ക്കാണ് ഇഡി ഉദ്യോ​ഗസ്ഥർ ആലുവയിലെ വീട്ടിലെത്തിയത്.

 

 

സി.എം.ആർ.എലിൻ്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. കമ്പനിയെ സംബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കിൽ അത് അറിയുകകൂടി ലക്ഷ്യമിടുന്നുണ്ട്.

കഴിഞ്ഞ ദിവസം മൊഴിയെടുപ്പിനായി സി.എം.ആർ.എല്ലിലെ ഒരു വനിതയുൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ കൊച്ചി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസിൽ 24 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here