​രു​വ​ന​ന്ത​പു​രം: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽകിയതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സം​ഭ​വ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച മു​ഖ്യ​മ​ന്ത്രി കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ വി​ഷ​യ​ങ്ങ​ളേ​യും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രേ​യും ക​ണ്ടെ​ത്തു​ന്ന​തി​ന് ഉ​ത​കു​ന്ന അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു.

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ  ശക്തമായി അപലപിക്കുന്നു. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.’ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here