28.8 C
Kerala
Monday, April 29, 2024

കടയൊഴിഞ്ഞത് കഷ്ടപ്പാടിലേക്ക് –  സഹായം തേടി കണ്ണൻ

ആലുവ: നഗരമധ്യത്തിലെ കെട്ടിടത്തിൽ നിന്ന് ഉടമയെ വിശ്വസിച്ച് കട മുറി ഒഴിഞ്ഞു പോയവർ കഷ്ടപ്പാടിലായി. ആലുവാ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ മാഞ്ഞൂരാൻ ബിൽഡിങ്ങിലെ എട്ടോളം കടക്കാരാണ് വെട്ടിലായത്. ഇവർക്ക് പകരം സ്ഥാപനങ്ങളിൽ വരുമാനമില്ലാതെ കടക്കെണിയിൽ ആയിരിക്കുകയാണ്.  അൻപത്തിരണ്ട്‌ വർഷമായി മാഞ്ഞൂരാൻ ബിൽഡിങ്ങിൽ കണ്ണൻ മിൽക്ക് ബാർ എന്ന പേരിൽ ഒരു മിൽമാ ബൂത്ത് നടത്തിയിരുന്ന ഉടമ  വാട്സ് ആപ്പ് പോസ്റ്റ് ഇട്ടതോടെയാണ് ദുരിതങ്ങൾ പുറത്തറിയുന്നത്. കെട്ടിടത്തിൽ വാടകതർക്കമുള്ള മുറി ലഭിക്കാൻ മറ്റ് വാടകക്കാർ കെട്ടിട ഉടമയോടൊപ്പം ഒരുമിച്ച് നിന്ന് ഒഴിഞ്ഞതാണ് ഇവർക്ക് വിനയായത്. തർക്കമുള്ള വാടകമുറി...

ജയലളിതയും എംകെകെ നായരും മണിപ്പൂരി നൃത്തവും

തയ്യാറാക്കിയത്: ബോബൻ ബി കിഴക്കേത്തറ കളമശേരി: നൃത്തരംഗത്ത് പ്രശസ്തയായിരുന്ന ജയലളിതയുടെ കേരളത്തിലെ ആദ്യ വേദി ഏലൂർ ഫാക്ട് ലളിത കലാകേന്ദ്രമായിരുന്നു. 1967 ല്‍ മൂന്ന് ദിവസത്തെ വാർഷികാഘോഷ കലാപരിപാടിയിലാണ് ഭരതനാട്യവും മണിപ്പൂരി നൃത്തവുമെല്ലാം അവതരിപ്പിക്കാന്‍ 17 കാരിയായ ജയലളിതയും എത്തിയത്. 1965 ൽ പുറത്തിറങ്ങിയ വെണ്ണിറ ആടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിനിമാ നടിയായി ജയലളിത അന്നേ മാറിയിരുന്നു.ഫാക്ട് സിഎംഡിയായിരുന്ന എം.കെ.കെ. നായരുടെ നേതൃത്വത്തിൽ 1966 ഫെബ്രുവരി 11നാണ് കലാകേന്ദ്രം തുടങ്ങുന്നത്. ഉദ്ഘാടനം നടൻ സത്യനായിരുന്നു. ഫാക്ട് ജീവനക്കാരുടെ കലാ സാംസ്കാരിക കഴിവുകൾ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്...
Ours Special