ആലുംപീടികയില്‍ ഫോര്‍മോലിന്‍ കലര്‍ന്ന മത്സ്യം പിടിച്ചെടുത്തു

0
2

കരുനാഗപ്പള്ളി: അഴിക്കലില്‍ നിന്നും ലേലത്തില്‍ വാങ്ങുന്ന മത്സ്യം ആലുംപീടികയിലെത്തിച്ചു ഫോര്‍മോലിന്‍ കലര്‍ത്തുന്നതായി പരാതി .
ഇന്നലെ കൊല്ലത്ത് നിന്ന് വന്ന സ്‌പെഷ്യല്‍ ടീം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ആലുംപീടികയില്‍ നിന്നു മാത്രമാണ് ഫോര്‍ മിലാന്‍ കലര്‍ന്ന ചൂര പിടിച്ചെടുത്തത്. പരസ്യമായി കിറ്റ് ടെസ്റ്റ് നടത്തിയാണ് ഇത് കണ്ടെത്തിയത്.
ആലുംപീടികയില്‍ കായംകുളം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ മൊത്തമത്സ്യവ്യാപാരികളില്‍ നിന്നാണ് മല്‍സ്യം കച്ചവടത്തിന് വാങ്ങിയതെന്ന് മൊഴിയില്‍ രേഖപെടുത്തിയിട്ടുണ്ട്. ലാബ് ടെസ്റ്റിന് ചൂരയുടെ സാമ്പിളുകള്‍ ശേഖരിച്ചു.
രണ്ടു വ്യാപാരികള്‍ക്കെതിരെ കേസെടുത്തു

 

LEAVE A REPLY

Please enter your comment!
Please enter your name here